Friday, September 14, 2018 Last Updated 41 Min 57 Sec ago English Edition
Todays E paper
Ads by Google
Monday 23 Jul 2018 12.55 AM

ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇന്‍ഫ്രാ സ്‌ട്രക്‌ചര്‍ ആന്‍ഡ്‌ കണ്‍സ്‌ട്രക്ഷന്‍ ഇന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിക്കും

uploads/news/2018/07/235340/1.jpg

കൊല്ലം: സംസ്‌ഥാന തൊഴില്‍ വകുപ്പിന്റെ കീഴിലുള്ള ചവറയിലെ ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇന്‍ഫ്രാ സ്‌ട്രക്‌ചര്‍ ആന്‍ഡ്‌ കണ്‍സ്‌ട്രക്ഷന്‍ ഇന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിക്കും. കണ്‍സ്‌ട്ര ക്ഷന്‍ മേഖലയില്‍ ലോകത്ത്‌ എല്ലായിടത്തുമുള്ള സാങ്കേതികവിദ്യകള്‍ പുതിയ തലമുറയെ പരിശീലിപ്പിക്കാന്‍ സഹായകമായ കോഴ്‌സുകളാണ്‌ ഇവിടെ ഉണ്ടാവുക. ഭൂരിഭാഗം കോഴ്‌സുകളും വിവരസാങ്കേതിക വിദ്യയില്‍ അധിഷ്‌ഠിതമായാണ്‌ ചിട്ടപ്പെടുത്തിയിരിക്കുന്നത്‌.
തൊഴില്‍ വകുപ്പിനു കീഴിലുള്ള കേരള അക്കാഡമി ഓഫ്‌ സ്‌കില്‍ എക്‌സലിന്‍സിക്കാണ്‌ (കേസ്‌) സ്‌ഥാപനത്തിന്റെ നിയന്ത്രണം. തൊഴില്‍ മേഖലയില്‍ നൈപുണ്യ വികസനം ഫലപ്രദമായി നടപ്പാക്കുന്നതിന്‌ നേതൃത്വം നല്‍കുന്ന സ്‌ഥാപനമാണ്‌ കേസ്‌. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റി ഇന്‍സ്‌റ്റിട്ട്യൂട്ടിന്റെ ബിസിനസ്‌ പാര്‍ട്‌ണറായിരിക്കും. സൊസൈറ്റി മുന്‍കൈയെടുത്താണ്‌ കോഴ്‌സുകളും മറ്റ്‌ുക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ളത്‌. പുതിയ തലമുറയോടുള്ള പ്രതിബദ്ധത നിറവേറ്റാനാണ്‌ ഇത്തരം സ്‌ഥാപനങ്ങളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. ആദ്യഘട്ടമായി ഏഴു കോഴ്‌സുകളാണ്‌ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും കോഴ്‌സ് പൂര്‍ത്തിതയാക്കുന്ന 60 ശതമാനത്തോളം പേര്‍ക്കു പ്ലേസ്‌മെന്റ്‌ ഉറപ്പാക്കുമെന്നും കേരള അക്കാഡമി ഓഫ്‌ സ്‌കില്‍ എക്‌സലന്‍സി മാനേജിങ്‌ ഡയറക്‌ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞു. വിവര സാങ്കേതികവിദ്യ ഏറ്റവും കൂടുതല്‍ കടന്നുവരുന്ന മേഖലകളാണ്‌ കണ്‍സ്‌ട്രക്ഷനും അടിസ്‌ഥാന സൗകര്യ വികസനവും. അതുകൊണ്ടുതന്നെ ഈ മേഖലകളില്‍ സജീവമായ ഒരു സ്‌ഥാപനത്തിന്റെ പങ്കാളിത്തം ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ സുഗമമായ പ്രവര്‌ത്തനങ്ങള്‍ക്ക്‌ അനിവാര്യമാണ്‌. ഈ സാഹചര്യത്തിലാണ്‌ യു.എല്‍.സി.സി.എസുമായി ചേര്‌ന്ന് ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ അക്കാഡമിക്‌ പ്രവര്‌ത്തമനങ്ങള്‍ ആസൂത്രണം ചെയ്‌തത്‌.
നൈപുണ്യമുള്ളവരുടെ എണ്ണം വര്‍ധിക്കുന്നത്‌ ഈ രണ്ടു മേഖലകളിലും ഗുണപരമായ മാറ്റത്തിന്‌ സഹായകമാകും.ഇന്നു രാവിലെ 10നു മുഖ്യമന്ത്രി പിണറായി വിജയന്‍ അക്കാഡമി ഉദ്‌ഘാടനം ചെയ്യും. മന്ത്രി ടി.പി. രാമകൃഷ്‌ണന്‍ അധ്യക്ഷതവഹിക്കും. മന്ത്രിമാരായ ജെ. മേഴ്‌സിക്കുട്ടിയമ്മ, കെ. രാജു എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. എം.പിമാരായ എന്‍.കെ. പ്രേമചന്ദ്രന്‍, കെ. സോമപ്രസാദ്‌, എം.എല്‍.എമാരായ മുല്ലക്കര രത്നാകരന്‍, കെ.ബി. ഗണേഷ്‌കുമാര്‍, പി. അയിഷാപോറ്റി, എം. നൗഷാദ്‌, എം. മുകേഷ്‌, ആര്‍. രാമചന്ദ്രന്‍, ജി.എസ്‌. ജയലാല്‍, കോവൂര്‍ കുഞ്ഞുമോന്‍, എന്‍. വിജയന്‍പിള്ള, ചീഫ്‌ സെക്രട്ടറി ടോം ജോസ്‌, മുന്‍ മന്ത്രിമാരായ പി.കെ. ഗുരുദാസന്‍, ഷിബു ബേബിജോണ്‍, ബാബുദിവാകരന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

Ads by Google
Advertisement
Monday 23 Jul 2018 12.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW