പുനലൂര്‍: രാഷ്ട്രീയത്തിനു തന്നെ ഭീഷണിയാകുന്ന മതമൗലികവാദികളെയും സംഘടനകളെയും ഒറ്റപ്പെടുത്തണമെന്ന് കേരളാ യൂത്ത്ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യൂത്ത് ഫ്രണ്ടിന്റെ ജില്ലാതല വാര്‍ഡ് തെരഞ്ഞെടുപ്പുകള്‍ ഓഗസ്റ്റ് 20-നകം പൂര്‍ത്തിയാക്കാന്‍ യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് ബിജു ടി. ഡിക്രൂസ് അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു പുന്തോട്ടത്തില്‍ യോഗം ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ബെന്നി കക്കാട് മുഖ്യപ്രഭാഷണം നടത്തി. കെ. അനില്‍, ശൂരനാട് വര്‍ഗീസ്, ജയിംസ് രാജന്, സജിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.