Friday, September 14, 2018 Last Updated 44 Min 39 Sec ago English Edition
Todays E paper
Ads by Google
Monday 23 Jul 2018 12.54 AM

സര്‍ക്കാര്‍ സ്‌കൂളില്‍ അനധികൃത പിരിവ്‌

പത്തനാപുരം: സര്‍ക്കാര്‍ നിര്‍ദേശം കാറ്റില്‍ പറത്തിവിദ്യാലയത്തില്‍ കുട്ടികളില്‍ നിന്നു പണപിരിവ്‌.
വിദ്യാലയത്തിന്റെ പേര്‌ അച്ചടിച്ച രസീത്‌ പ്രകാരമാണ്‌ പിരിവ്‌ നടത്തുന്നത്‌. പുനലൂര്‍ ഉപജില്ലയിലെ പുന്നല സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ്‌ സംഭവം.
കുട്ടികളില്‍ നിന്ന്‌ 100 രൂപയില്‍ കൂടുതല്‍ വാങ്ങാന്‍ പാടില്ലെന്നും സ്‌കൂള്‍തലത്തില്‍ യാതൊരു പിരിവും പാടില്ലെന്നുമാണ്‌ സര്‍ക്കാര്‍ നിബന്ധന.
്രപതിവര്‍ഷം ആറായിരം രൂപ നിരക്കില്‍ ബസ്‌ സര്‍വീസ്‌ നടത്തുന്നതിന്റെ തുകയാണ്‌ പുന്നല സ്‌കൂളില്‍നിന്നും പിരിവായി വാങ്ങുന്നത്‌. ബസില്‍ പോകുന്ന കുട്ടികള്‍ പ്രതിമാസം 500 രൂപ നല്‍കണമെന്നാണ്‌ വ്യവസ്‌ഥ. സ്‌കൂള്‍ ബസ്‌ ഫീസ്‌ ഇനത്തില്‍ പിരിവുകള്‍ മിക്ക വിദ്യാലയങ്ങളിലും നടക്കുന്നുണ്ടെങ്കിലും പി.ടി.എ രസീത്‌ നല്‍കി പിരിവ്‌ നടത്താറില്ല. നിലവില്‍ സംഭാവനയായി വാങ്ങാനുള്ള ഉത്തരവ്‌ സര്‍ക്കാര്‍ മുന്നോട്ട്‌ വച്ചിട്ടുണ്ട്‌.
എന്നാല്‍ നിര്‍ധനരായ നിരവധി കുട്ടികള്‍ പഠിക്കുന്ന മലയോര മേഖലയിലെ ഏക സര്‍ക്കാര്‍ വിദ്യാലയത്തില്‍ നടക്കുന്ന ഈ പണപിരിവിനെതിരെ പ്രതിഷേധം ശക്‌തമാകുന്നുണ്ട്‌.

Ads by Google
Advertisement
Monday 23 Jul 2018 12.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW