Friday, September 14, 2018 Last Updated 41 Min 58 Sec ago English Edition
Todays E paper
Ads by Google
Monday 23 Jul 2018 12.54 AM

സ്‌ട്രിപ്പ്‌ ഇല്ല; ഓപ്പറേഷന്‍ സാഗര്‍ റാണി പദ്ധതി നിലച്ചു

പുനലൂര്‍: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന്‍ സാഗര്‍ റാണി പദ്ധതി അതിര്‍ത്തി ചെക്‌പോസ്‌റ്റില്‍ നിലച്ചു.
പരിശോധനകള്‍ക്കുള്ള സ്‌ട്രിപ്പ്‌ ഇല്ലെന്ന കാരണത്താലാണ്‌ നിര്‍ത്തിയതെന്നാണ്‌ അധികൃതര്‍ പറയുന്നതെങ്കിലും മത്സ്യകടത്തു സംഘത്തിന്റെ ഇടപെടലാണെന്ന്‌ ആക്ഷേപമുയുരുന്നു. പരിശോധനകള്‍ നിര്‍ത്തിയതോടെ കേരള-തമിഴ്‌നാട്‌ അതിര്‍ത്തി ചെക്ക്‌പോസ്‌റ്റായ ആര്യങ്കാവ്‌ വഴി ദിനംപ്രതി ടണ്‍ കണക്കിന്‌ ഫോര്‍മലിന്‍ അടങ്ങിയ വിഷമീന്‍ കേരളത്തിലേക്കു കടത്തുകയാണ്‌.
രാത്രി 10-നുശേഷം പുലര്‍ച്ചെ വരെ ചെറുതും വലുതുമായ കണ്ടയ്‌നര്‍ ലോറികളിലാണ്‌ മത്സ്യക്കടത്ത്‌.
ചെക്ക്‌പോസ്‌റ്റ് ഭാഗത്തെ രാത്രികാല പരിശോധനയില്‍ രണ്ടാഴ്‌ച മുന്‍പ്‌ 9.50 ടണ്‍ ഫോര്‍മലിന്‍ കലര്‍ന്ന മത്സ്യം പിടികൂടിയിരുന്നു.

ഇതോടെ വരവ്‌ നിലച്ച വിഷമത്സ്യകടത്ത്‌ പരിശോധന നിലച്ചപ്പോള്‍ വീണ്ടും സജീവമായിരിക്കുകയാണ്‌.
ചെക്ക്‌പോസ്‌റ്റ് മേഖലയിലെ പരിശോധനകള്‍ക്ക്‌ തടയിടാന്‍ ഉന്നത തമിഴ്‌ലോബികളുടെ ഇടപെടീല്‍ നടന്നതായും ഇതിന്‌ പിന്നില്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നതായും ആക്ഷേപമുയരുന്നുണ്ട്‌.

ഉപഭോക്‌താക്കള്‍ക്ക്‌ വരെ ലഭ്യമാകുമെന്ന്‌ പറഞ്ഞ പരിശോധന സ്‌ട്രിപ്പ്‌ ഇപ്പോള്‍ ഉദ്യോഗസ്‌ഥര്‍ക്കു പോലും ലഭിക്കുന്നില്ലെന്നതിന്‌ പിന്നിലും നിഗൂഡതകള്‍ ഉയരുകയാണ്‌.

Ads by Google
Advertisement
Monday 23 Jul 2018 12.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW