Friday, September 14, 2018 Last Updated 0 Min 3 Sec ago English Edition
Todays E paper
Ads by Google
Sunday 22 Jul 2018 12.48 AM

പരിസ്‌ഥിതി ആഘാതപഠനം വേണമെന്ന്‌ ഡോ. ബാബു പോള്‍

uploads/news/2018/07/235181/3.jpg

കൊച്ചി: തീരദേശ മേഖലകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ കടലിന്റെ ആവാസവ്യവസ്‌ഥയെ എങ്ങനെ ബാധിക്കുന്നുവെന്നതിനെ കുറിച്ച്‌ പഠനം നടത്തണമെന്ന്‌ മുന്‍ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി ഡോ. ഡി. ബാബു പോള്‍. ഐ.സി.എ.ആറിന്റെ ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്‌ഥാപനത്തിലെ (സി.എം.എഫ്‌.ആര്‍.ഐ) ഗവേഷകരെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞം തുറമുഖം ഒരു അടിയന്തര ആവശ്യമാണ്‌. എന്നാല്‍ ഇത്തരം വികസനപ്രവര്‍ത്തനങ്ങള്‍ സമുദ്രസമ്പത്തിനെ ദോഷകരമായി ബാധിക്കുന്നുണ്ടോയെന്നു പഠിക്കാന്‍ പരിസ്‌ഥിതി ആഘാത പഠനത്തിനു സി.എം.എഫ്‌.ആര്‍.ഐ നേതൃത്വം നല്‍കണം. ആഴക്കടല്‍ മത്സ്യബന്ധനത്തിനു പോകുന്നവര്‍ക്ക്‌ മീനുകള്‍ കേടുകൂടാതെ സൂക്ഷിക്കേണ്ടതുണ്ട്‌. ഇതിന്‌ സുരക്ഷിതവും ശാസത്രീയവുമായ പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തണം. മനുഷ്യന്റെ ആരോഗ്യത്തിന്‌ ഹാനികരമാകുന്ന ഫോര്‍മാലിന്‍ പോലുള്ള രാസപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നത്‌ തടയുന്നതിന്‌ ഇതാണ്‌ ശാശ്വത പരിഹാരം.
മത്സ്യബന്ധന മേഖലയില്‍ ചെലവു കുറഞ്ഞ സാങ്കേതികവിദ്യകള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ച ഡോ. കാജല്‍ ചക്രവര്‍ത്തി, ഡോ എല്‍ദോ വര്‍ഗീസ്‌, ടെക്‌നിക്കല്‍ അസിസ്‌റ്റന്റ്‌ അനുശ്രീ വി. നായര്‍, അസിസ്‌റ്റന്റ്‌ ചീഫ്‌ ടെക്‌നിക്കല്‍ ഓഫീസര്‍ ഇ.കെ. ഉമ എന്നിവരെ ആദരിച്ചു. സി.എം.എഫ്‌.ആര്‍.ഐ. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടി നടത്തിയ പ്രസംഗ മത്സരത്തിലെ ജേതാക്കള്‍ക്ക്‌ കാഷ്‌ അവാര്‍ഡ്‌ വിതരണം ചെയ്‌തു. സി.എം.എഫ്‌.ആര്‍.ഐ. മുന്‍ ഡയറക്‌ടര്‍മാരായ ഡോ. മോഹന്‍ ജോസഫ്‌ മോഡയില്‍, ഡോ. വി.എന്‍. പിള്ള, ഡയറക്‌ടര്‍ ഡോ. എ. ഗോപാലകൃഷ്‌ണന്‍, ഡോ. ടി.വി സത്യാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Sunday 22 Jul 2018 12.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW