Friday, September 14, 2018 Last Updated 0 Min 3 Sec ago English Edition
Todays E paper
Ads by Google
Sunday 22 Jul 2018 12.48 AM

പ്രാര്‍ഥന യജ്‌ഞവുമായി വിശ്വാസികള്‍ വിശുദ്ധ മാര്‍തോമ ചെറിയ പള്ളിയില്‍ ഒത്തുകൂടി

uploads/news/2018/07/235180/2.jpg

കോതമംഗലം: വിശുദ്ധ മാര്‍ തോമ ചെറിയ പള്ളിയില്‍ ഇന്നലെ പ്രാര്‍ഥനാ യജ്‌ഞം നടന്നു.
അഞ്ചു വൈദികരെയും രണ്ടു തന്നാണ്ട്‌ ട്രസ്‌റ്റികളെയും കോടതി വിലക്കിയതായി കേട്ട്‌ ഒത്തുചേര്‍ന്ന ഇടവകക്കാരാണ്‌ പ്രാര്‍ഥനാ യജ്‌ഞത്തില്‍ പങ്കെടുത്തത്‌. ഓര്‍ത്തഡോക്‌സ് പരിശുദ്ധ കാതോലിക്ക ബാവ തന്നെ കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയുടെ വികാരിയായി നിയമിച്ചിട്ടുണ്ടെന്നും യാക്കോബായ വിഭാഗക്കാരായ അവിടുത്തെ വൈദികരും രണ്ട്‌ ട്രസ്‌റ്റിമാരും തന്നെ ഇതില്‍ നിന്നും തടയുന്നത്‌ ഒഴിവാക്കണമെന്നും കാണിച്ച്‌ തോമസ്‌ പോള്‍ റമ്പാനും മറ്റ്‌ രണ്ടുപേരും മൂവാറ്റുപുഴ മുന്‍സിഫ്‌ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഇവരെ വിലക്കി ഉത്തരവ്‌ വന്നിരുന്നു.
ഇതിനെതിരെ ഉത്തരവിന്മേല്‍ അപ്പീല്‍ പോകുന്നതിനുള്ള സ്‌റ്റേ നേടിയതായി മാര്‍ തോമ ചെറിയ പള്ളിഅധികൃതര്‍ അറിയിച്ചു. എങ്കിലും വിവരമറിഞ്ഞ്‌ പള്ളിയില്‍ തടിച്ചുകൂടിയ ഇടവകക്കാര്‍ പ്രാര്‍ഥനാ യജ്‌ഞം ആരംഭിക്കുകയും ചെയ്‌തു.

Ads by Google
Advertisement
Sunday 22 Jul 2018 12.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW