Friday, September 14, 2018 Last Updated 0 Min 3 Sec ago English Edition
Todays E paper
Ads by Google
Sunday 22 Jul 2018 12.47 AM

അച്‌ഛന്റേയും മകളുടേയും ആത്മഹത്യ; പ്രതികള്‍ക്ക്‌ അനധികൃത സമ്പാദ്യമെന്ന്‌

മൂവാറ്റുപുഴ: വെള്ളൂര്‍ക്കുന്നത്ത്‌ അച്‌ഛനും മകളും ആത്മഹത്യ ചെയ്യാന്‍ ഇടയായ സംഭവത്തില്‍ അറസ്‌റ്റിലായ പ്രതികളെ കസ്‌റ്റഡിയില്‍ വാങ്ങി പോലീസ്‌ ചൊദ്യം ചെയ്യല്‍ ആരംഭിച്ചു. പാലക്കോട്ട്‌ പുത്തന്‍പുരയില്‍ ബാബുവും മകള്‍ അമൃതയും സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന്‌ ആത്മഹത്യ ചെയ്‌ത സംഭവത്തിലെ പ്രതികളെയാണ്‌ മൂവാറ്റുപുഴ പോലീസ്‌ കൂടുതല്‍ ചോദ്യം ചെയ്യുന്നത്‌. കേസില്‍ ആറാം പ്രതിയായ ബാബര്‍ വീട്ടില്‍ കൈലാസിനെ ചോദ്യം ചെയ്‌തതില്‍ നിന്നും ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിന്നും മൂവാറ്റുപുഴയിലും പരിസര പ്രദേശങ്ങളിലുമായി ഇയാള്‍ ഏഴോളം വസ്‌തുവകകള്‍ അനധികൃതമായി സമ്പാദിച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്‌. വിവരം കോടതിയിലും സര്‍ക്കാരിലും അറിയിക്കുന്നതാണെന്നും സി.ഐ. സി. ജയകുമാര്‍ അറിയിച്ചു. ബാക്കിയുള്ള പ്രതികളേയും ചോദ്യം ചെയ്‌തുവരുകയാണ്‌. കേസില്‍ അകപ്പെട്ട ജനാര്‍ദനല്‍ എന്ന ജിനു, ബ്രദേഴ്‌സ് അനി എന്നിവര്‍ക്കു വേണ്ടിയുള്ള തെരച്ചിലും തുടരുകയാണ്‌.

Ads by Google
Advertisement
Sunday 22 Jul 2018 12.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW