Friday, September 14, 2018 Last Updated 0 Min 3 Sec ago English Edition
Todays E paper
Ads by Google
Sunday 22 Jul 2018 12.47 AM

നിപ്പയും മഴയും മണ്‍സൂണ്‍ ടൂറിസം മേഖലയ്‌ക്ക് വന്‍ തിരിച്ചടി

കൊച്ചി: സംസ്‌ഥാനത്ത്‌ നിപ്പ പടര്‍ത്തിയ ഭീതിയില്‍ തളര്‍ച്ച ബാധിച്ച ടൂറിസം മേഖലയ്‌ക്ക് തിരിച്ചടിയായി മഴക്കെടുതിയും വെള്ളപ്പൊക്കവും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ അന്‍പതു ശതമാനത്തിലധികം ഇടിവുണ്ടായതായി വിനോദസഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 1091870 വിദേശ ടൂറിസ്‌റ്റുകളും 14673520 ആഭ്യന്തര ടൂറിസ്‌റ്റുകളുമാണ്‌ കേരളത്തിലെത്തിയത്‌.
നിപ്പ വൈറസ്‌ ഭീതി മൂലം കേരളത്തിലേക്കുള്ള ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളുടെ വരവ്‌ വന്‍തോതില്‍ കുറഞ്ഞിരുന്നു. ഈ ആശങ്ക പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ്‌ കൂനിന്‍മേല്‍ കുരുവെന്ന പോലെ കനത്ത മഴയും വെള്ളപ്പൊക്കവുമുണ്ടായത്‌. കേരളത്തിലെ നിപ്പ വൈറസ്‌ ബാധയെക്കുറിച്ച്‌ സമൂഹ മാധ്യമങ്ങള്‍ വഴി വിദേശത്ത്‌ വ്യാപക പ്രചാരണം ലഭിച്ചതോടെ ഹോം സ്‌റ്റേകളിലും റിസോര്‍ട്ടുകളിലും ഓണ്‍ലൈന്‍ വഴി മാസങ്ങള്‍ക്കു മുന്‍പേ ലഭിച്ച നിരവധി ബുക്കിംഗുകള്‍ റദ്ദാക്കപ്പെട്ടിരുന്നു. ഇത്‌ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു വന്‍ സാമ്പത്തിക നഷ്‌ടമുണ്ടാക്കിയിരുന്നു.
കര്‍ണാടക, തമിഴ്‌നാട്‌ എന്നിവിടങ്ങളില്‍നിന്നു കേരളത്തിലേക്കുള്ള ടൂറിസ്‌റ്റുകളെ സര്‍ക്കാരുകള്‍ വിലക്കുന്ന സ്‌ഥിതിവരെയുണ്ടായി. തിരുവനന്തപുരം കോവളത്ത്‌ വിദേശവനിത കൊല്ലപ്പെട്ട സംഭവവും ലോകമെമ്പാടും ഷെയര്‍ ചെയ്പ്പെട്ടയതും സംസ്‌ഥാനത്തിനു ക്ഷീണമുണ്ടാക്കി. മണ്‍സൂണ്‍ ടൂറിസം കാലയളവില്‍ ഇക്കുറി സംസ്‌ഥാനത്തെ പ്രധാന ടൂറിസ്‌റ്റ് കേന്ദ്രങ്ങളായ ആലപ്പുഴ, കുമരകം, തേക്കടി എന്നിവിടങ്ങളില്‍ ബുക്കിങ്‌ കുറവായിരുന്നു. മണ്‍സൂണ്‍ ടൂറിസത്തിനായി കൊച്ചിയില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ ഫോര്‍ട്ട്‌കൊച്ചി സന്ദര്‍ശിച്ച്‌ മൂന്നാര്‍, കുമളി, തേക്കടി, ആലപ്പുഴ ഭാഗങ്ങളിലേക്കാണു സാധാരണ പോകുന്നത്‌. വെള്ളപ്പൊക്കം രൂക്ഷമായതോടെ കൊച്ചിയില്‍ എത്തിയ വിനോദസഞ്ചാരികള്‍ മൂന്നാറില്‍ മാത്രമായി പോകുന്ന സ്‌ഥിതിയാണുള്ളത്‌. ടൂറിസം ഓപ്പറേറ്റര്‍മാര്‍ പല പാക്കേജുകളും കാന്‍സല്‍ ചെയ്യുന്ന അവസ്‌ഥയുമുണ്ടായി. ആലപ്പുഴയിലുണ്ടായ വെള്ളപ്പൊക്കം ഹൗസ്‌ ബോട്ടുകള്‍ക്കു തിരിച്ചടിയായിട്ടുണ്ട്‌. ആയിരത്തി അഞ്ഞൂറോളം ഹൗസ്‌ ബോട്ടുകളാണ്‌ ഇവിടെ വിനോദസഞ്ചാര മേഖലയിലുള്ളത്‌. കാറ്റും മഴയും പ്രതിരോധിക്കാനാവാത്തതിനാല്‍ ഷിക്കാര ബോട്ടുകള്‍ക്കും നിയന്ത്രണമുണ്ട്‌.
അതേസമയം, ഓഗസ്‌റ്റ് മുതല്‍ മേഖല ഉണര്‍വ്‌ പ്രാപിക്കുമെന്നാണു പ്രതീക്ഷ. മൂന്നാറില്‍ നീലക്കുറിഞ്ഞി പൂക്കുന്നതോടെ ഇപ്പോഴുള്ള നഷ്‌ടം നികത്താമെന്ന പ്രതീക്ഷയിലാണ്‌ ടൂറിസം രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍. 2006-ല്‍ നീലക്കുറിഞ്ഞി പൂത്തപ്പോള്‍ മൂന്നു ലക്ഷത്തോളം പേരാണ്‌ മൂന്നു മാസത്തിനിടെ മൂന്നാറിലെത്തിയത്‌. ഇക്കുറി അത്‌ അഞ്ചു മുതല്‍ പതിനഞ്ചു ലക്ഷം വരെയാകുമെന്ന കണക്കൂകൂട്ടലിലാണ്‌.

Ads by Google
Advertisement
Sunday 22 Jul 2018 12.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW