Friday, September 14, 2018 Last Updated 44 Min 39 Sec ago English Edition
Todays E paper
Ads by Google
Sunday 22 Jul 2018 12.20 AM

സര്‍ക്കാര്‍ സ്‌ഥാപനങ്ങളില്‍ മോഷണം; മോഷ്‌ടാവ്‌ പിടിയില്‍

uploads/news/2018/07/235162/2.jpg

കൊട്ടാരക്കര: കൊല്ലം ജില്ലയിലെ നിരവധി വ്യാപാര സ്‌ഥാപനങ്ങളിലും സര്‍ക്കാര്‍ സ്‌ഥാപനങ്ങളിലും മോഷണം നടത്തിവന്നിരുന്ന കുപ്രസിദ്ധ മോഷ്‌ടാവിനെ പോലീസ്‌ പിടികൂടി. കരിക്കോട്‌ രജിതാഭവനില്‍ മധു എന്നു വിളിക്കുന്ന വിനോജ്‌കുമാറാണ്‌ പിടിയിലായത്‌.കൊല്ലം റൂറല്‍ എസ്‌.പി. ബി. അശോകന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസും ഏഴുകോണ്‍ പോലീസും ചേര്‍ന്നാണ്‌ പ്രതിയെ പിടികൂടിയത്‌. നിരവധി കേസുകളില്‍ ജയില്‍വാസം കഴിഞ്ഞു കഴിഞ്ഞ മെയ്‌ 22നു ജ്യാമത്തില്‍ ഇറങ്ങിയതിനു ശേഷമാണ്‌ വിവിധ ഓഫീസുകളിലും സ്‌ഥാപനങ്ങളിലും മോഷണം നടത്തിവന്നത്‌. വ്യാപാര സ്‌ഥാപനങ്ങളില്‍ സ്‌ഥാപിച്ചിട്ടുള്ള സിസി ടിവി കാമറകളില്‍ മുഖം പതിയാതിരിക്കാന്‍ മുഖത്തു തൂവാല കെട്ടിയും തലയില്‍ തൊപ്പിയും ധരിച്ചാണ്‌ ഇയാള്‍ മോഷണം നടത്തിവന്നത്‌. പലയിടത്തും പ്രതിയുടെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും പ്രതിയെ മനസിലാക്കാന്‍ സ്‌ഥാപന ഉടമകള്‍ക്കും പോലീസിനും കഴിഞ്ഞിരുന്നില്ല. കൊട്ടാരക്കര ഡിവൈ.എസ്‌.പി. ജെ.ജേക്കബിന്റെ മേല്‍നോട്ടത്തില്‍ അനേ്വഷണത്തിനായി എഴുകോണ്‍, പൂയപ്പള്ളി, കുണ്ടറ പോലീസ്‌ സ്‌റ്റേഷനുകളില്‍ നിന്നും സ്‌കോഡ്‌ രൂപികരിച്ച്‌ റൂറല്‍ പോലീസിനൊപ്പം അനേ്വഷണം നടത്തിവരികയായിരുന്നു.
ഇത്തരത്തിലുള്ള കേസുകളില്‍ പിടിക്കപ്പെട്ടിട്ടുള്ളവരെയും ശിക്ഷവാങ്ങി ജയിലില്‍ കഴിഞ്ഞിരുന്നവരുടേയും പട്ടിക തയാറാക്കി അനേ്വഷണം നടത്തിവരുന്നതിനിടയിലാണ്‌ വിനോജ്‌കുമാറിലേക്ക്‌ അനേ്വഷണം എത്തുന്നത്‌ .
എഴുകോണ്‍ എസ്‌.ഐ. സി. ബാബുക്കുറുപ്പ്‌, ഷാഡോ എസ്‌.ഐ എസ്‌.ബിനോജ്‌ അംഗങ്ങളായ എ.സി ഷാജഹാന്‍, കെ. ശിവശങ്കരപിള്ള, ബി.അജയകുമാര്‍, ആഷിര്‍ കോഹൂര്‍, കെ.കെ രാധാകൃഷ്‌ണപിള്ള, സി.എസ്‌ ബിനു, എഴുകോണ്‍ പോലീസ്‌ സ്‌റ്റേഷന്‍ അഡീ. എസ്‌.ഐ രവികുമാര്‍, ചന്ദ്രബാബു, എസ്‌.സി.പി.ഒമാരായ ദിലീപ്‌, അനീഷ്‌ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണു പ്രതിയെ പിടികൂടിയത്‌.

Ads by Google
Advertisement
Sunday 22 Jul 2018 12.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW