Thursday, November 15, 2018 Last Updated 13 Min 59 Sec ago English Edition
Todays E paper
Ads by Google
Sunday 22 Jul 2018 12.20 AM

തിരയില്‍പ്പെട്ടു വള്ളം മറിഞ്ഞു; നാലു മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

uploads/news/2018/07/235161/1.jpg

കൊല്ലം: നീണ്ടകരയില്‍ ശക്‌തമായ തിരയില്‍പ്പെട്ടു ഫൈബര്‍ വള്ളം മറിഞ്ഞു കടലില്‍ അകപ്പെട്ട നാലു മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി. നീണ്ടകര സ്‌നേഹതീരത്തില്‍ അല്‍ഫോണ്‍സിന്റെ എ.പി.എസ്‌ എന്ന വള്ളമാണു മറിഞ്ഞത്‌. വള്ളത്തിലുണ്ടായിരുന്ന അല്‍ഫോണ്‍സ്‌(60), തമിഴ്‌നാട്‌ നീരോടി സ്വദേശി വിന്‍സെന്റ്‌ (58), തിരുവനന്തപുരം കൊല്ലംകോട്‌ സ്വദേശി ആണ്‍ഡ്രൂസ്‌ (63), മരുത്തടി ഒഴുക്കുതോടു സുനാമി കോളനിയില്‍ രാജു (58) എന്നിവരെയാണ്‌ രക്ഷപ്പെടുത്തിയത്‌. പരുക്കേറ്റ ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നീണ്ടകര ഹാര്‍ബറില്‍ നിന്ന്‌ രണ്ട്‌ കിലോമീറ്റര്‍ ദുരെ ഇന്നലെ രാവിലെ ആറോടെയായിരുന്നു സംഭവം. വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് വാടിയില്‍ നിന്നാണ്‌ മത്സ്യ ബന്ധനത്തിനു പോയത്‌. നീണ്ടകര ഹാര്‍ബറിലേക്ക്‌ മടങ്ങിവരവെയാണ്‌ ശക്‌തമായ തിരയില്‍പ്പെട്ടു വള്ളം മറിഞ്ഞത്‌. ആണ്‍ഡ്രൂസും രാജുവും മറിഞ്ഞ വള്ളത്തില്‍ പിടിച്ചുകിടന്നു. വിന്‍സെന്റും അല്‍ഫോണ്‍സും കരയിലേക്കു നിന്തി. ഒരു കിലോമീറ്ററോളം നിന്തിക്കഴിഞ്ഞപ്പോള്‍ കരയിലുണ്ടായിരുന്നവര്‍ ഇവരെ കണ്ടതിനെതുടര്‍ന്ന്‌ വിവരം മറൈന്‍ എന്‍ഫോഴ്‌സിനേയും കോസ്‌റ്റല്‍ പോലിസിനേയും അറിയിക്കുകയായിരുന്നു. ഇവര്‍ എത്തിയാണ്‌ നാലുപേരേയും രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചത്‌. രണ്ട്‌ എന്‍ജിന്‍, വല, ബാറ്ററി, മറ്റ്‌ ഉപകരണങ്ങള്‍ നഷ്‌ടപ്പെട്ടതായും എട്ടു ലക്ഷത്തോളം രൂപയുടെ നഷ്‌ടമുണ്ടായതായും വള്ളത്തിന്റെ ഉടമ പറഞ്ഞു. വള്ളത്തിന്‌ കാര്യമായ കേടുപാടുകള്‍ സംഭവിച്ചു.

Ads by Google
Advertisement
Sunday 22 Jul 2018 12.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW