Sunday, June 16, 2019 Last Updated 14 Min 5 Sec ago English Edition
Todays E paper
Ads by Google
Sunday 22 Jul 2018 12.08 AM

കണ്ണൂര്‍ ബോംബുകള്‍ രൂപം മാറുന്നു; ഉപയോഗിക്കുന്നത്‌ അത്യുഗ്ര ശേഷിയുള്ള മിശ്രിതം

uploads/news/2018/07/235132/2.jpg

കണ്ണൂര്‍: കണ്ണൂരില്‍ രാഷ്‌ട്രീയ സംഘര്‍ഷങ്ങളില്‍ ചെറിയ അയവ്‌ വന്ന്‌ ശാന്തമെന്നു തോന്നുന്ന അവസരങ്ങളില്‍ അണിയറിയില്‍ ആയുധ ശേഖരണംശക്‌തമാകുകയാണെന്ന രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട്‌ ശരിവച്ച്‌ പാര്‍ട്ടി ശക്‌തികേന്ദ്രങ്ങള്‍ ആയുധപ്പുരകളാകുന്നു.അടുത്ത കാലം വരെ ഉപയോഗിച്ചു വന്നിരുന്ന ബോംബിനു വീര്യവും ആവശ്യവും കുറഞ്ഞതിനാല്‍ അത്യുഗ്ര ശേഷിയുള്ള മിശ്രിതം ഉപയോഗിച്ച്‌ പുതിയ മോഡല്‍ ബോംബുകള്‍ വ്യാപകമാകുകയാണ്‌.കഴിഞ്ഞ ദിവസം സംഘര്‍ഷ മേഖലയായ പയ്യന്നൂര്‍ രാമന്തളിയിലെ ചിറ്റടി ഭാഗത്തു നിന്ന്‌ പോലീസും ബോംബ്‌ സ്‌ക്വഡും കണ്ടെടുത്തത്‌ ഇതുവരെ കാണാത്ത രീതിയിലുള്ള സ്‌റ്റീല്‍ ബോംബ്‌. അമിട്ട്‌ രൂപത്തിലുള്ള സിലിണ്ടര്‍ സ്‌റ്റീല്‍ കണ്ടെയ്‌നറിലാണ്‌ ഇവ നിര്‍മിച്ചത്‌. സാധാരണ ബോളാകൃതിയിലുള്ള സ്‌റ്റീല്‍ കണ്ടെയനറുകളില്‍ നിര്‍മിക്കുന്ന ബോംബുകളാണ്‌ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ ഇതുവരെ കണ്ടെത്തിയിരുന്നത്‌. ഇതില്‍ നിന്നു കണ്ടെത്തിയ മിശ്രിതം അതീവ നാശകാരിയായ അത്യുഗ്ര മാരകശേഷിയുള്ളതാണെന്ന്‌ ബോബ്‌ സ്‌ക്വാഡ്‌ പറയുന്നു. കണ്ണൂരില്‍ സജീവമായിരുന്ന ക്വാറികളുടെ ലൈസന്‍സ്‌ ഉപയോഗിച്ച്‌ വാങ്ങിയ അമോണിയം നൈട്രേറ്റും കോഡ്‌ വയറുകളും പെട്രോള്‍ തിരികളും മാത്രമായിരുന്ന ബോംബിന്റെ രൂപവും വീര്യവും മാറി മാറി വരുന്ന കാഴ്‌ചയാണ്‌ ജില്ലയിലെ സംഘര്‍ഷ മേഖലകളില്‍. സാധാരണ വെടിമരുന്നിനൊപ്പം നൈട്രോ മീഥെയ്‌നും ചേര്‍ത്ത്‌ വീര്യം കൂട്ടിയ നാടന്‍ ബോംബിന്റെ കാലം കഴിഞ്ഞു.
ഇപ്പോള്‍ സാങ്കേതിക തികവിലും സ്‌ഫോടകശേഷിയിലും മാരകമായ ബോ,ംബുകളാണ്‌ ആയുധം. നിര്‍മ്മാണ രീതികള്‍ സങ്കീര്‍ണ്ണമായ സ്‌റ്റീല്‍ ബോംബിനുള്ള സാമഗ്രികള്‍ അയല്‍ സംസ്‌ഥാനങ്ങളില്‍ നിന്നും കാസര്‍ഗോഡ്‌, കണ്ണൂര്‍ ജില്ലകളില്‍ എത്തിക്കുന്നത്‌ ക്വാറി ലൈസന്‍സ്‌ മറയാക്കിയാണ്‌. പാലക്കാട്‌ ജില്ലയിലെ വേലന്താവളം ചെക്ക്‌പോസ്‌റ്റില്‍ നേരത്തേ കണ്ണൂരിലെ ക്വാറിയിലേക്ക്‌ അനധികൃതമായി കൊണ്ടുവന്ന അമോണിയം നൈട്രേറ്റ്‌ പൊലീസ്‌ പിടികൂടിയിരുന്നു.
വന്‍ സ്‌ഫോടക ശേഷിയുള്ള ്‌ ആഴ്‌സനിക്‌ സള്‍ഫൈഡ്‌ ബോംബുകളുമുണ്ട്‌. ഇത്തരം ബോംബുകള്‍ ഉണ്ടാക്കുന്ന വ്രണങ്ങള്‍ ഉണങ്ങില്ല. ബോംബുകള്‍ കണ്ടെത്തിയാലോ. സ്‌ഫോടനം നടന്നാലോ കേസെടുത്ത്‌ അന്വേഷണം നടത്തുന്നതല്ലാതെ ബോംബിന്റെ ഉറവിടം സംബന്ധിച്ച്‌ ഒരന്വേഷണവും പോലിസ്‌ നടത്താറില്ല. ബോംബ്‌ നിര്‍മിച്ചു വില്‍ക്കുന്നതിനും രംഗത്തിറങ്ങിയ ചിലരെ പിടികൂടിയിരുന്നെങ്കിലും അപകടകരമായ രീതിയില്‍ സ്‌ഫോടക വസ്‌തുക്കള്‍ കൈകാര്യം ചെയ്‌തെന്ന കുറ്റംമാത്രം ചുമത്തി കേസെടുക്കുന്നതാണ്‌ പതിവ്‌. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ ജില്ലയില്‍ മാത്രം ബോംബ്‌ നിര്‍മ്മാണവും അതിനെത്തുടര്‍ന്നുള്ള സ്‌ഫോടനങ്ങളടെയും പേരില്‍ ഇരുന്നൂറിലേറെ കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്നാണ്‌ െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക്‌ ബോംബുപയോഗിച്ചുള്ള വധശ്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും പുറമെയാണിത്‌. കഴിഞ്ഞ ദിവസം ബോംബ്‌ കണ്ടെത്തിയ രാമന്തളി മേഖലയില്‍ വ്യാപകമായി ബോംബ്‌ നിര്‍മാണവും പരീക്ഷണവും നടക്കുന്നുണ്ടെന്നാണ്‌ സൂചന. അര്‍ധാരാത്രികളില്‍ സ്‌ഫോടന ശബ്‌ദം കേള്‍ക്കാറുണ്ടെന്ന്‌ നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇവിടെ ബോംബ്‌ നിര്‍ഗമിച്ച്‌ മറ്റ്‌ പ്രദേശങ്ങളിലേക്ക്‌ കൊണ്ടുപോകുന്നുണ്ടെന്നാണ്‌ കുരുതുന്നത്‌. മാസങ്ങള്‍ക്കു മുന്‍പ്‌ രാമന്തളിക്ക്‌ സമീപം അതിീവ സുരക്ഷാ മേഖലയായ ഏഴിമല നാവിക അക്കാദമി വളപ്പില്‍ നിന്നുപോലും ബോംബു നിര്‍മാണ സാമഗ്രികളും വാളുകളും കണ്ടെത്തിയിരുന്നു. നാവിക സേനാ അധികൃതര്‍ പോലും ഞെട്ടിയ സംഭവമായിരുന്നു ഇത്‌.

Ads by Google
Advertisement
Sunday 22 Jul 2018 12.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW