Monday, November 19, 2018 Last Updated 12 Min 48 Sec ago English Edition
Todays E paper
Ads by Google
Sunday 22 Jul 2018 12.08 AM

ലൈഫ്‌ ഭവന പദ്ധതി: പായം പഞ്ചായത്തില്‍ 49 പേര്‍ക്ക്‌ ആദ്യ ഗഡു വിതരണം ചെയ്‌തു

uploads/news/2018/07/235131/1.jpg

പായം: സ്വന്തമായൊരു വീടെന്ന സാധാരണക്കാരന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്‌ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്ന ലൈഫ്‌ മിഷന്റെ ഭാഗമായി പായം ഗ്രാമ പഞ്ചായത്തില്‍ തുകയുടെ ആദ്യ ഗഡു വിതരണം ചെയ്‌തു. പഞ്ചായത്തിലെ സ്വന്തമായി ഭൂമിയുള്ളവരും ഭനരഹിതരുമായ 49 പേര്‍ക്കാണ്‌ ലൈഫ്‌ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട്‌ നിര്‍മ്മിക്കുന്നതിന്‌ തുകയുടെ ആദ്യഗഡു അനുവദിച്ചത്‌. തുക വിതരണം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്‍. അശോകന്‍ നിര്‍വഹിച്ചു.
ലൈഫ്‌ പദ്ധതിയില്‍ നാല്‌ ലക്ഷം രൂപയാണ്‌ വീടു നിര്‍മ്മിക്കുന്നതിനായി ഓരോ വ്യക്‌തിക്കും ലഭിക്കുക. ഇതിന്റെ 10 ശതമാനമായ 40, 000 രൂപ വീതമാണ്‌ ആദ്യഘട്ടത്തില്‍ വിതരണം ചെയ്‌തത്‌. വീടു പണി പുരോഗമിക്കുന്നതിനനുസരിച്ച്‌ ബാക്കി തുക വിതരണം ചെയ്ും. ലയൈഫ്‌ മിഷന്റെ ആദ്യഘട്ടത്തില്‍ നിലവില്‍ വിവിധ സര്‍ക്കാര്‍ പദ്ധതികളിലുള്‍പ്പെടുത്തി അനുവദിച്ച വീടുകളില്‍ നിര്‍മാണം പാതിവഴിയിലായ പൂര്‍ത്തീകരിക്കുന്ന പ്രവൃത്തിയായിരുന്നു ഏറ്റെടുത്ത്‌ നടത്തിയത്‌. രണ്ടാം ഘട്ടത്തില്‍ സ്വന്തമായി ഭൂമിയുള്ളവരും എന്നാല്‍ വീടില്ലാത്തവരുമായ ആളുകള്‍ക്ക്‌ വീടുവയ്‌ക്കാന്‍ സഹായം നല്‍കിവരികയാണ്‌. ഇതോടൊപ്പം ഭൂമിയും വീടുമില്ലാത്തവര്‍ക്കായി തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ ഭവനസമുച്ചയങ്ങള്‍ നിര്‍മിച്ചുനല്‍കുന്ന പദ്ധതിയുടെ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്‌. വിവധ ഘട്ടങ്ങളിലായി നടത്തിയ സര്‍വ്വേയിലൂടെയും ഫീല്‍ഡ്‌ വെരിഫിക്കേഷനിലൂടെയുമാണ്‌ അപേക്ഷകരില്‍ നിന്നും അര്‍ഹരായവരെ കണ്ടെത്തിയത്‌. പഞ്ചായത്ത്‌ ഹാളില്‍ വച്ച്‌ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളും പദ്ധതിയുടെ ഗുണഭോക്‌താക്കളും കുടുംബാംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.

Ads by Google
Advertisement
Sunday 22 Jul 2018 12.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW