Friday, September 14, 2018 Last Updated 4 Min 50 Sec ago English Edition
Todays E paper
Ads by Google
Sunday 22 Jul 2018 12.08 AM

ഷുഹൈബ്‌ വധം: മട്ടന്നൂര്‍ സി.ഐ ഓഫിസിലേക്ക്‌ യൂത്ത്‌ കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം, ലാത്തിചാര്‍ജ്‌; ഏഴു പേര്‍ക്ക്‌ പരുക്ക്‌

uploads/news/2018/07/235130/0.jpg

മട്ടന്നൂര്‍: യൂത്ത്‌ കോണ്‍ഗ്രസ്‌ മട്ടന്നൂര്‍ ബ്ലോക്ക്‌ സെക്രട്ടറി ഷുഹൈബിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സിപിഎം ലോക്കല്‍ സെക്രട്ടറി കെ.പി പ്രശാന്ത്‌ ഉള്‍പ്പെടെയുള്ളവരെ അറസ്‌റ്റ് ചെയ്ണയമെന്നാവശ്യപ്പെട്ട്‌ മട്ടന്നൂര്‍ സിഐ ഓഫിസിലേക്ക്‌ യൂത്ത്‌ കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്ക്‌ നേരേ പോലീസ്‌ ലാത്തിവീശി .ഐ എന്‍ ടി യു സി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക്‌ പരിക്ക്‌.ഡി സി സി പ്രസിഡന്റ്‌ സതീശന്‍ പാച്ചേനിയെ പൊലീസ്‌ കയേ്േറ്റം ചെയ്‌തു.
മട്ടന്നൂരിലെ യൂത്ത്‌ കോണ്‍ഗ്രസ്സ്‌ നേതാവ്‌ ശുഹൈബിനെ കൊലപ്പെടുത്തിയ കേസിന്റെ തുടരനേ്വഷണം വഴിമുട്ടിയ സാഹചര്യത്തിലാണ്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ കണ്ണുര്‍ ലോകസഭാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മട്ടന്നൂര്‍ സിഐ ഓഫിസിലേക്ക്‌ പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തിയത്‌.നൂറു കണക്കിന്‌ പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രതിഷേധ മാര്‍ച്ച്‌ സി ഐ ഓഫിസിന്‌ മുന്നില്‍ പൊലീസ്‌ തടഞ്ഞു.
മാര്‍ച്ച്‌ ഡി സി സി പ്രസിഡന്‍റ്‌ സതീശന്‍ പാച്ചേനി ഉദ്‌ഘാടനം ചെയ്‌തു. സതീശന്‍ പാച്ചേനിയുടെ പ്രസംഗത്തിനിടെ പൊലീസ്‌ പ്രവര്‍ത്തകരെ തള്ളി മാറ്റാന്‍ ശ്രമിച്ചതോടെ പൊലീസും യൂത്ത്‌ കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ്‌ ലാത്തി വീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്‌തു.
പത്തിലേറെ തവണ കണ്ണീര്‍വാതക ഷെല്ല്‌ പ്രതിഷേധകര്‍ക്കു നേരെ പൊലീസ്‌ എറിഞ്ഞെങ്കിലും ഒന്നു പോലും പൊട്ടിയില്ല. നിരവധി തവണ പൊലീസ്‌ ലാത്തി വീശി. ലാത്തി ചാര്‍ജ്‌ജില്‍ ഐഎന്‍ടിയുസി ദേശിയ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഉള്‍പ്പടെ ഏഴു പേര്‍ക്ക്‌ പരുക്കേറ്റു.
പരിക്കേറ്റവരെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ ഷിജു വേശാലയ്‌ക്ക് സാരമായി പരുക്കേറ്റു.
ലാത്തിച്ചാര്‍ജ്‌ജില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ റോഡില്‍ ഇരുന്ന്‌ മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന്‌ മട്ടന്നൂര്‍ കണ്ണൂര്‍ റോഡില്‍ ഒന്നര മണിക്കൂര്‍ നേരം ഗതാഗതം സ്‌തംഭിച്ചു. ഇതിനിടയില്‍ ഡിസിസി പ്രസിഡന്‍റ്‌ സതീശന്‍ പാച്ചേനിയെ പൊലീസ്‌ കയേ്േറ്റം ചെയ്‌തുതു.പ്രകോപിതരായ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വീണ്ടും ഏറ്റുമുട്ടി. കെ എസ്‌ യു സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ ജ ഷീര്‍ പള്ളിവയല്‍, കണ്ണൂര്‍ പാര്‍ലമെന്റ്‌ മണ്ഡലം പ്രസിഡണ്ട്‌ റിജില്‍ മാക്കുറ്റി, വൈസ്‌ പ്രസിഡണ്ട്‌ ഒ.കെ.പ്രസാദ്‌, ടി.എം. ഹാരിസ്‌, സുദീപ്‌ ജയിംസ്‌, മുഹമ്മദ്‌ ഷമ്മാസ്‌, വി. രാഹുല്‍, അന്‍സല്‍ വാഴപ്പള്ളില്‍, നൗഫല്‍ വാരം, ലിബേഷ്‌ പുല്‍പ്പക്കരി, ഫൈസല്‍ കൊട്ടാരത്തില്‍ എന്നിവരെയാണ്‌ അറസ്‌റ്റ് ചെയ്‌തത്‌.നിരവധി പ്രവര്‍ത്തകരെ
പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു.

Ads by Google
Advertisement
Sunday 22 Jul 2018 12.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW