പാമ്പാക്കുട: ഓണക്കൂര്‍ ഉഴവൂര്‍ തൊട്ടില് ഒഴുക്കില്‍പ്പെട്ട് കാണാതായ വയോധികനെ രണ്ടാം ദിവസത്തെ തിരച്ചിലിലും കണ്ടെത്താനായില്ല. ഓണക്കൂര്‍ മറ്റത്തില്‍ ശങ്കരന് നായരെ(75) കണ്ടെത്താനുള്ള ശ്രമമാണ് ഇന്നലെയും വിഫലമായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണിയോടെയാണ് കുളിക്കാന്‍ ഇറങ്ങിയ ശങ്കരന് നായര്‍ ഒഴുക്കില്‍ പെട്ടത്. അഗ്നിശമന സേനയുടെ സ്കൂബ ടീം രാത്രിയോടെ നിര്‍ത്തിവച്ച തിരച്ചില്‍ ഇന്നാലെ രാവിലെയോടെയാണ് നേവിയുടെ മുങ്ങല്‍ വിദഗ്ധരും, സ്കൂബ ടീമും, പോലീസും ചേര്‍ന്ന് പുന:രാരംഭിച്ചത്. കാണാതായ കടവില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെ ഊരനാട്ടു ചിറയുടെ സമീപം വരെ പതിമൂന്നംഗ മുങ്ങല്‍ വിദഗ്ധര്‍ തിരച്ചില്‍ നടത്തി.
കരകവിഞ്ഞൊഴുകിയിരുന്ന തോട്ടിലെ ജല നിരപ്പ് താഴ്ന്നെങ്കിലും ശക്തമായ ഒഴുക്ക് തിരച്ചില്‍ ശ്രമകരമാക്കി. സന്ധ്യയോടെ തിരച്ചില്‍ അവസാനിപ്പിച്ച നേവി, സ്കൂബ സംഘം ഇന്നു വീണ്ടും തിരച്ചില്‍ തുടരാനാണ് തീരുമാനം. തഹസില്‍ദാര്‍ പി.വി മധുസൂദനന്, വില്ലേജ് ഓഫീസര്‍ അനൂപ് പുരുഷോത്തമന്, എസ്.ഐ. റെജി രാജ്, വാര്‍ഡ് മെമ്പര്‍ സി.ബി. രാജീവ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.