Friday, September 14, 2018 Last Updated 0 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 21 Jul 2018 01.02 AM

പകര്‍ച്ചവ്യാധിക്കു സാധ്യത: ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

uploads/news/2018/07/234928/2.jpg

കൊച്ചി: കനത്തമഴയും തുടര്‍ന്നുണ്ടായ കടല്‍ ക്ഷോഭവും വെള്ളക്കെട്ടും മൂലം ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പടരാന്‍ സാധ്യതയുണ്ടെന്ന്‌ ആരോഗ്യവകുപ്പ്‌. ചേരി പ്രദേശങ്ങളിലും നഗരത്തിലെ താഴ്‌ന്ന പ്രദേശങ്ങളിലും തീരദേശങ്ങളിലും റോഡുകളിലും വീടുകളിലും വെള്ളം കയറിയത്‌ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
മഴ കുറഞ്ഞ്‌ വീടുകളില്‍നിന്നു വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും താമസിക്കുന്നതിനു മുന്‍പ്‌ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന്‌ ആരോഗ്യവകുപ്പ്‌ മുന്നറിയിപ്പു നല്‍കുന്നു.
ഓടകളില്‍നിന്നുള്ള മലിനജലം വീടുകളില്‍ കയറിയതു പകര്‍ച്ചവ്യാധിഭീഷണി ഉയര്‍ത്തുന്നുണ്ട്‌.
കിണര്‍ വെള്ളം ഉപയോഗിക്കുന്നവര്‍ വീടുകളില്‍ തിരിച്ചു ചെല്ലുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം ക്ലോറിനേഷന്‍ നടത്തിയതിനു ശേഷം മാത്രം കിണര്‍ വെള്ളം ഉപയോഗിക്കണം. വീടുകളിലെ സണ്‍ഷേഡുകളിലും മറ്റും കെട്ടിക്കിടക്കുന്ന വെള്ളം നീക്കി കൊതുകു വളരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം.
ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ പരിസരം വൃത്തിയായി സൂക്ഷിക്കുകയും തിളപ്പിച്ച വെള്ളം കുടിക്കുകയും ചെയ്യണം. ആഹാരം പാചകം ചെയ്യുന്നതിനു മുന്‍പും കഴിക്കുന്നതിന്‌ മുന്‍പും സോപ്പുപയോഗിച്ച്‌ കൈകള്‍ ശുദ്ധിവരുത്തണം. ഭക്ഷണസാധനങ്ങള്‍ അടച്ചുസൂക്ഷിക്കണം.
ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, വൈറല്‍പനി എന്ന രോഗങ്ങളാല്‍ ആയിരത്തോളം പേരാണ്‌ വിവിധ ആശുപത്രികളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചികിത്സ തേടിയത്‌.
പലയിടങ്ങളിലും ഡെങ്കിപ്പനി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. പനിയുടെ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ സ്വയചികില്‍സ നടത്തരുത്‌. ശരീരത്തില്‍ മുറിവുള്ളവര്‍ മലിനജലത്തില്‍ ഇറങ്ങിയശേഷം പനിയുണ്ടാകുന്ന പക്ഷം ആ വിവരം ചികിത്സിക്കുന്ന ഡോക്‌ടറെ അറിയിക്കണമെന്നും ആരോഗ്യവകുപ്പ്‌ അറിയിച്ചു.

Ads by Google
Advertisement
Saturday 21 Jul 2018 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW