Friday, September 14, 2018 Last Updated 0 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 21 Jul 2018 01.02 AM

മഴ കുറഞ്ഞു...കുഴി കൂടി..യാത്ര ദുഷ്‌ക്കരം

uploads/news/2018/07/234927/1.jpg

കൊച്ചി: ഒരാഴ്‌ച്ചയോളം തോരാതെ പെയ്‌ത മഴയില്‍ നഗരത്തിലെ റോഡിലെ കുഴികളുടെ എണ്ണവും കൂടി. സൂക്ഷിച്ച്‌ വാഹനമോടിച്ചില്ലെങ്കില്‍ അപകടം ഉറപ്പ്‌. മഴ പെയ്‌ത് കല്ലും മണ്ണും ചെളിയുമായി കിടക്കുന്ന കുഴികളിലൂടെയുള്ള വാഹന യാത്ര അതീവ ദുഷ്‌കരമാണിപ്പോള്‍. വൈറ്റില അണ്ടര്‍പാസിനു മധ്യഭാഗത്തും ഹബിലേക്കുള്ള വഴിയിലും വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്‌. പല കുഴികളുടെയും വ്യാപ്‌തി തിരിച്ചറിയാനാകാതെ ഇരുചക്ര വാഹനയാത്രികര്‍ അപകടത്തില്‍പെടുന്നത്‌ പതിവാണ്‌. കഴിഞ്ഞ ദിവസം ഒരു സ്‌കൂട്ടര്‍ യാത്രക്കാരി കുഴിയില്‍ വീണിരുന്നു. വൈറ്റില മേല്‍പാലത്തിന്റെ നിര്‍മാണത്തോടനുബന്ധിച്ച്‌ സിഗ്നല്‍ ഒഴിവാക്കി ഗതാഗത പരിഷ്‌കാരം ഏര്‍പ്പെടുത്തിയതോടെ തമ്മനം-പൊന്നുരുന്നി ഭാഗത്തുനിന്നുവരുന്ന വാഹനങ്ങളും കടവന്ത്ര ഭാഗത്തുനിന്നു തൃപ്പുണ്ണിത്തുറയിലേക്കു പോകുന്ന വാഹനങ്ങളും ഇടുങ്ങിയ വൈറ്റില അണ്ടര്‍ പാസ്‌ വഴിയാണു പോകുന്നത്‌. റോഡിന്റെ വീതിക്കുറവും വലിയ കുഴികളും കൂടിയായപ്പോള്‍ വാഹനങ്ങള്‍ നിരങ്ങിനീങ്ങിയാണു പോകുന്നത്‌. ഇതുമൂലം മിക്ക സമയങ്ങളിലും രൂക്ഷമായ ഗതാഗക്കുരുക്കാണിവിടെ. വൈറ്റില ഭാഗത്തെ സര്‍വീസ്‌ റോഡുകളും നഗരത്തിലെ ഇടറോഡുകളും വെള്ളക്കെട്ടില്‍ തകര്‍ന്നിട്ടുണ്ട്‌.
ഹൈക്കോടതി, മേനക ജങ്‌ഷനുകളില്‍ റോഡിന്‌ ഇരുവശത്തും രൂപപ്പെട്ട വെള്ളക്കെട്ട്‌ ഒഴിവായെങ്കിലും നടപ്പാതകളിലും റോഡിന്റെ വശങ്ങളിലും ചെളി നിറഞ്ഞ നിലയിലാണ്‌. ഇതു കാല്‍നട യാത്രക്കാര്‍ക്ക്‌ ബുദ്ധിമുട്ട്‌ സൃഷ്‌ടിക്കുന്നുണ്ട്‌. എം.ജി. റോഡില്‍ മെട്രോയുടെ പണികള്‍ പുരോഗമിക്കുന്ന മഹാരാജാസ്‌ ജങ്‌ഷനില്‍ വെള്ളം താഴ്‌ന്നെങ്കിലും കുഴികള്‍ ഗതാഗതക്കുരുക്കിന്‌ കാരണമാകുന്നുണ്ട്‌. തേവര ജംഗ്‌ഷനു സമീപവും പുതിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്‌. മഴക്കാലം കഴിഞ്ഞാല്‍ മാത്രമേ റോഡുകളുടെ നവീകരണ ജോലികള്‍ ആരംഭിക്കുകയുള്ളുവെന്നതിനാല്‍ യാത്രക്കാര്‍ക്ക്‌ ഇനിയുള്ള ദിനങ്ങള്‍ ദുരിതമായിരിക്കുമെന്നു ഉറപ്പായി. വെള്ളക്കെട്ട്‌ രൂക്ഷമായ സൗത്ത്‌ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത്‌ റോഡില്‍ ചെളിനിറഞ്ഞത്‌ സ്‌റ്റേഷനിലേക്കെത്തുന്ന യാത്രക്കാരെ വലയ്‌ക്കുന്നുണ്ട്‌.

Ads by Google
Advertisement
Saturday 21 Jul 2018 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW