Friday, September 14, 2018 Last Updated 0 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 21 Jul 2018 01.01 AM

പ്രിന്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം മൂവാറ്റുപുഴയില്‍

മൂവാറ്റുപുഴ: കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ എറണാകുളം ജില്ലാ സമ്മേളനം നാളെ മൂവാറ്റുപുഴ കബനി ഇന്റര്‍ നാഷണല്‍ ആഡിറ്റോറിയത്തില്‍ നടക്കുമെന്ന്‌ ജില്ലാ പ്രസിഡന്റ്‌ ഇ.വി. രാജന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 9ന്‌ രജിസ്‌ട്രേഷന്‍ തുടര്‍ന്ന്‌ 10ന്‌ നടക്കുന്ന സമ്മേളനം എല്‍ദോ എബ്രാഹാം എം.എല്‍.എ. ഉദ്‌ഘാടനം ചെയ്യും. അച്ചടി ഭവന്റെ ഫണ്ട്‌ സമാഹരണത്തിന്റെ ഉദ്‌ഘാടനം നഗരസഭ ചെയര്‍പഴ്‌സണ്‍ ഉഷ ശശിധരന്‍ നിര്‍വഹിക്കും. പത്തനംതിട്ട ജില്ലാ കലക്‌ടര്‍ നൂഹ്‌ പി. ബാവ മുഖ്യ അതിഥിയായിരിക്കും. ജില്ലാ പ്രസിഡന്റ്‌ ഇ.വി. രാജന്‍ അധ്യക്ഷത വഹിക്കും.
ജില്ലാ സെക്രട്ടറി സി. ശ്രീനി സ്വാഗതം പറയും. അച്ചടി മേഖലയില്‍ കെ.പി.എയുടെ പ്രസക്‌തി എന്ന വിഷയത്തില്‍ സംസ്‌ഥാന പ്രസിഡന്റ്‌ പി.എ. അഗസ്‌റ്റിനും, അച്ചടി മേഖലിയില അതിവേഗമാറ്റങ്ങള്‍ എന്ന വിഷയത്തില്‍ മുഖ്യ രക്ഷാധികാരി ആര്‍. സുരേഷും, സംസ്‌ഥാന സമ്മേളന എക്‌സ് ബിഷന്‍ വിവരണം സംസ്‌ഥാന ട്രഷറര്‍ പി. അസശോകുമാറും നിര്‍വഹിക്കും. ഉച്ചകഴിഞ്ഞ്‌ നടക്കുന്ന വാര്‍ഷിക പൊതുയോഗം സംസ്‌ഥാന പ്രസിഡന്റ്‌ പി.എ. അഗസ്‌റ്റിന്‍ ഉദ്‌ഘാടനം ചെയ്യും. 1994ല്‍ പ്രിന്റിംഗ്‌ മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചുവരുന്ന സംഘടനയില്‍ കേരളത്തിലെ പ്രിന്റിംഗിലും അനുബന്ധ മേഖലകളിലും ഏര്‍പ്പെട്ടിരിക്കുന്ന 3000 ത്തോളം സ്‌ഥാപന ഉടമകള്‍ അംഗങ്ങളാണ്‌. ജില്ലാ പ്രസിഡന്റ്‌ ഇ.വി. രാജന്‍, സെക്രട്ടറി സി. ശ്രീനി, സ്വാഗതസംഘം ഭാരവാഹികളായ പി.ജി. അനില്‍കുമാര്‍, എം.ആര്‍. പ്രശാന്ത്‌, എം.കെ. പുരുഷോത്തമന്‍ നായര്‍, കെ.വി. പൗലോസ്‌, സിറാജ്‌ കെ.എ., സാനു പി. ചെല്ലപ്പന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Ads by Google
Advertisement
Saturday 21 Jul 2018 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW