Saturday, November 17, 2018 Last Updated 12 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 21 Jul 2018 01.01 AM

നേര്യമംഗലം വനത്തില്‍ മലയിടിഞ്ഞു

നേര്യമംഗലം: തോര മഴയില്‍ രണ്ടു പ്രാവശ്യം ഉരുള്‍പൊട്ടിയ നേര്യമംഗലം പത്തടിപ്പാലീ വനമേഖലയില്‍ മൂന്നാം തവണയും ഉരുള്‍പൊട്ടിയ സ്‌ഥലത്ത്‌ വിള്ളല്‍ വീണിരുന്ന ദുര്‍ബല പാറകള്‍ തകര്‍ന്ന്‌ താഴേക്ക്‌ പതിച്ചു. ഇതോടെ ഇവിടെയുള്ള ജനവാസ മേഖല ആശങ്കയിലാണ്‌. ശക്‌ത മായ മഴയില്‍ കഴിഞ്ഞ തിങ്കളാഴ്‌ചയാണ്‌ പുലര്‍ച്ചെയും വൈകിട്ടുമായി രണ്ടുപ്രാവശ്യമാണ്‌ ഉരുള്‍പൊട്ടിയത്‌ ഈ മലയുടെ അടിവാരത്തില്‍ കൂടിയാണ്‌ ആലുവ-ഇടുക്കി റോഡ്‌ കടന്നുപോകുന്നത്‌.
റോഡില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെയുള്ള മലയുടെ ഒരു ഭാഗമാണ്‌ ഉരുള്‍പൊട്ടി താഴേക്ക്‌ പതിച്ചത്‌. വ്യാഴാഴ്‌ച സന്ധ്യയോടെയാണ്‌ മുന്നാമതായി മലയിടിഞ്ഞത്‌. വനത്തിലൂടെ ചിതറിയൊഴുകിയ മലവെള്ളം ഹെക്‌ടര്‍ കണക്കിന്‌ വനഭൂമി നശിപ്പിച്ചു. വ്യാഴാഴ്‌ച ഉണ്ടായ മലയിടച്ചിലില്‍ താഴേക്ക്‌ തോട്ടില്‍ കൂടി ചെളിയും വെള്ളവും മാത്രമാണ്‌ ഒഴുകിയെത്തിയത്‌. അപകടം മുന്നില്‍ കണ്ട്‌ ഈ പ്രദേശത്ത്‌ വനംവകുപ്പ്‌ ജനങ്ങള്‍ കാട്ടില്‍ പ്രവേശിക്കുരുതെന്ന മുന്നറിയപ്പ്‌ ബോര്‍ഡ്‌ സ്‌ഥാപിച്ചിരിക്കുകയാണ്‌.

Ads by Google
Advertisement
Saturday 21 Jul 2018 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW