Friday, September 14, 2018 Last Updated 0 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 21 Jul 2018 01.01 AM

പോലീസ്‌ അസോസിയേഷന്‍ തെരഞ്ഞെടുപ്പ്‌: ഭരണപക്ഷ അനുകൂലികള്‍ക്ക്‌ ജയം

ആലുവ: കേരള പോലിസ്‌ അസോസിയേഷന്‍ റൂറല്‍ ജില്ലാ തിരഞ്ഞെടുപ്പില്‍ മത്സരം നടന്ന 22 സീറ്റില്‍ 15 ഉം ഭരണപക്ഷ അനുകൂലികള്‍ ജയിച്ചു. ആകെയുള്ള 60 സീറ്റില്‍ 38ലും ഔദ്യോഗിക വിഭാഗം സ്‌ഥാനാര്‍ത്ഥികള്‍ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കളമശേരി എ.ആര്‍. ക്യാമ്പില്‍ 14 സീറ്റില്‍ 13 എണ്ണം ഔദ്യോഗിക പക്ഷത്തിനാണ്‌. ആലുവ രണ്ട്‌, കളമശേരി എ.ആര്‍ ക്യാമ്പ്‌, കുട്ടമ്പുഴ, ചെങ്ങമനാട്‌, ഊന്നുകല്‍, വാഴക്കുളം എന്നീ സേ്‌റ്റഷനുകളില്‍ ഒന്നും വീതം സീറ്റുകളിലാണ്‌ എതിര്‍ വിഭാഗത്തിന്‌ ജയിക്കാനായത്‌. ജില്ലാ പ്രസിഡന്റ്‌ അബ്‌ദുള്‍ ജബ്ബാര്‍, സെക്രട്ടറി കെ.പി. പ്രവീണ്‍, ട്രഷറര്‍ സനല്‍, വൈസ്‌ പ്രസിഡന്റ്‌ ജയകുമാര്‍, ജോയിന്റ്‌ സെകട്ടറി ജയശങ്കര്‍ എന്നിവര്‍ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Ads by Google
Advertisement
Saturday 21 Jul 2018 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW