Friday, September 14, 2018 Last Updated 47 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 21 Jul 2018 12.31 AM

ശബരിമലയിലെ സ്‌ത്രീപ്രവേശനത്തെ അംഗീകരിക്കണം: പി. രാമഭദ്രന്‍

uploads/news/2018/07/234904/3.jpg

കൊല്ലം: മാതൃത്വത്തിനും സാഹോദര്യത്തിനും വില കല്‍പ്പിക്കുന്നവര്‍ ശബരിമലയിലെ സ്‌ത്രീ പ്രവേശനത്തെ സര്‍വാത്മനാ അംഗീകരിക്കണമെന്ന്‌ കേരള ദളിത്‌ ഫെഡറേഷന്‍ (കെ.ഡി.എഫ്‌) സംസ്‌ഥാന പ്രസിഡന്റ്‌ പി. രാമഭദ്രന്‍ പറഞ്ഞു. പത്തനാപുരം ഗാന്ധിഭവനില്‍ ഗുരുവന്ദനസംഗമത്തോട്‌ അനുബന്ധിച്ചു നടന്ന സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌ത്രീകളുടെ ദര്‍ശനം മൂലം ചഞ്ചലമാകുന്നതാണോ അയ്യപ്പന്റെ നൈഷ്‌ഠികബ്രഹ്‌മചര്യമെന്ന്‌ സ്‌ത്രീപ്രവേശനത്തെ എതിര്‍ക്കുന്നവര്‍ വ്യക്‌തമാക്കണമെന്ന്‌ പറഞ്ഞ രാമഭദ്രന്‍ ആരാധനാലയങ്ങളിലാണ്‌ ഏറ്റവും കൂടുതല്‍ ജാതി-മത-ലിംഗ വിവേചനം നിലനില്‍ക്കുന്നതെന്നും പറഞ്ഞു. ജനകീയ അവകാശ സമിതി സംസ്‌ഥാന സെക്രട്ടറി അഡ്വ. ആര്‍. കലേഷ്‌ അധ്യക്ഷത വഹിച്ചു.

Ads by Google
Advertisement
Saturday 21 Jul 2018 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW