Friday, September 14, 2018 Last Updated 47 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 21 Jul 2018 12.31 AM

കോടതി ഉത്തരവിന്‌ പുല്ലുവില പ്രാഥമിക വിദ്യാലയങ്ങളില്‍ നിയമനം നടത്താതെ വിദ്യാഭ്യാസവകുപ്പ്‌

uploads/news/2018/07/234902/1.jpg

കൊല്ലം: കോടതി ഉത്തരവിനു പുല്ലുവില കല്‍പ്പിച്ചു വിദ്യാഭ്യാസവകുപ്പിന്റെ ഇരട്ടത്താപ്പ്‌. കൊല്ലം ജില്ലയിലെ പ്രാഥമിക വിദ്യാലയങ്ങളില്‍ അധ്യാപകരെ നിയമിക്കാന്‍ വിദ്യാഭ്യാസവകുപ്പ്‌ ഇനിയും തയാറായിട്ടില്ല. 2012ലെ എല്‍.പി.എസ്‌.എ റാങ്ക്‌ ലിസ്‌റ്റില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ കോടതി ഉത്തരവുമായി ജില്ലാ വിദ്യാഭ്യാസവകുപ്പ്‌ മേലധികാരിയുടെ ഓഫീസ്‌ കയറിയിറങ്ങുകയാണ്‌. 2012ല്‍ നിലവില്‍ വന്ന റാങ്ക്‌ ലിസ്‌റ്റില്‍ നിന്നും 131 ഒഴിവുകളിലേക്ക്‌ ഇനിയും നിയമനം നടത്താനുണ്ടെന്നാണ്‌ പരാതി. റാങ്ക്‌ ലിസ്‌റ്റ് കാലാവധി 2016 സെപ്‌റ്റംബറില്‍ അവസാനിക്കുന്നതിന്‌ മുമ്പ്‌ ലിസ്‌റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രൈബൂണലിനെ സമീപിച്ചത്‌ പ്രകാരം 135 ഒഴുവുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. തുടര്‍ന്ന്‌ ഉദ്യോഗാര്‍ഥികളും ജില്ലാ വിദ്യാഭ്യാസവകുപ്പും സമര്‍പിച്ച രേഖകളുടെ അടിസ്‌ഥാനത്തില്‍ കഴിഞ്ഞ മെയ്‌ 28ന്‌ 131 ഒഴുവുകളിലേക്ക്‌ ഒരു മാസത്തിനുള്ളില്‍ നിയമന ശിപാര്‍ശ അയച്ചു നിയമനം നടത്താന്‍ അന്തിമ ഉത്തരവിടുകയും ചെയ്‌തു.
131ഒഴിവുകളില്‍ 83 എണ്ണം 2016 -17ലെ സ്‌റ്റാഫ്‌ ഫിക്‌സേഷന്‍ വഴി വന്ന തസ്‌തികകളും 38 എണ്ണം 2016 ല്‍ അന്തര്‍ജില്ലാ സ്‌ഥലംമാറ്റത്തിനായി നീക്കിവച്ച ഒഴിവില്‍ അപേക്ഷകരില്ലാത്തിനാല്‍ ഒഴിഞ്ഞുകിടക്കുന്നവയും 10 എണ്ണം ലിസ്‌റ്റിന്റെ കാലാവധിക്കുള്ളില്‍ എല്‍.പി സ്‌കൂള്‍ അധ്യാപകര്‍ക്ക്‌ സ്‌ഥാനക്കയറ്റം നല്‍കിയതുമൂലം ഉണ്ടായവയുമാണ്‌. എന്നാല്‍ ഉത്തരവ്‌ വന്ന്‌ ഒന്നരമാസത്തിലധികമായിട്ടും നിയമനത്തിനുള്ള ഒരു നടപടികളിലേക്കും ജില്ലാ വിദ്യാഭ്യാസവകുപ്പ്‌ കടന്നിട്ടില്ലെന്നാണ്‌ ഉദ്യോഗാര്‍ഥികള്‍ ഉന്നയിക്കുന്ന ആക്ഷേപം. സംസ്‌ഥാന സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി നിരവധി പദ്ധതികളുമായി മുന്നോട്ട്‌ പോകുമ്പോഴാണ്‌ ജില്ലയിലെ 400ല്‍പ്പരം തസ്‌തികള്‍ സ്‌ഥിരമായി അധ്യാപകരില്ലാതെ ഒഴിഞ്ഞുകിടക്കുന്നത്‌. അതേസമയം പുതിയ റാങ്ക്‌ ലിസ്‌റ്റ് തയാറാകുന്നതിനുള്ള അഭിമുഖം ഈ മാസം പൂര്‍ത്തിയാകും. പുതിയ റാങ്ക്‌ലിസ്‌റ്റ് നിലവില്‍ വരുന്നതോടെ തങ്ങളുടെ അവസം നഷ്‌ടപ്പെട്ടേക്കുമെന്ന ആശങ്കയില്‍ വീണ്ടും കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്‌ ഉദ്യോഗാര്‍ഥികള്‍.

Ads by Google
Advertisement
Saturday 21 Jul 2018 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW