Thursday, September 20, 2018 Last Updated 0 Min 42 Sec ago English Edition
Todays E paper
Ads by Google
Saturday 21 Jul 2018 12.14 AM

ഗവ.നേഴ്‌സസ്‌ അസോ.: കാസര്‍ഗോഡ്‌ ജില്ലാ സമ്മേളനം നടത്തി

uploads/news/2018/07/234874/1.jpg

കാസര്‍ഗോഡ്‌: കേരള ഗവ.നേഴ്‌സസ്‌ അസോസിയേഷന്‍ കാസര്‍ഗോഡ്‌ ജില്ലാ സമ്മേളനം നടത്തി. ഹോസ്‌ദുര്‍ഗ്‌ ബാങ്ക്‌ ഹാളില്‍ നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡണ്ട്‌ റഷീദാബീവി അധ്യക്ഷത വഹിച്ചു. എഫ്‌.എസ്‌.ഇ.ടി.ഒ ജില്ലാ സെക്രട്ടറി എ.പവിത്രന്‍, കെ.ജി.എന്‍.എ, സംസ്‌ഥാന സെക്രട്ടറി കെ.എം.സോഫി, കെ.ജി.എന്‍.എ, സംസ്‌ഥാന സെക്രട്ടറിയേറ്റ്‌ അംഗം വി.ആര്‍.രാജു, ആശിഷ്‌ സ്‌കറിയ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.വി.ബിന്ദുമോള്‍ സ്വാഗതവും ടി.പി.സലിം നന്ദിയും പറഞ്ഞു.
ജില്ലയില്‍ മെഡിക്കല്‍ കോളേജ്‌ യാഥാര്‍ത്ഥ്യമാക്കുക, വിലകയറ്റം നിയന്ത്രിക്കാനുളള നടപടികള്‍ സ്വീകരിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കാനുളള നടപടികള്‍ ത്വരിതപ്പെടുത്തുക, സ്‌റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ പുനഃസ്‌ഥാപിക്കക, രാജ്യത്തെ ചരിത്ര സ്‌മാരകങ്ങളെ കോര്‍പ്പറേറ്റുകള്‍ക്ക്‌ തീറെഴുതാനുളള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ പ്രതിരോധിക്കുക, തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ മുന്‍ക്കൈടുത്ത്‌ പ്ലാസ്‌റ്റിക്ക്‌ മാലിന്യ സംസ്‌കരണ യൂണിറ്റ്‌ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനത്തില്‍ ഉന്നയിച്ചു.
യാത്രയയപ്പ്‌ സമ്മേളനം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഇ.പത്മാവതി ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ പി.പി.അമ്പിളി അധ്യക്ഷത വഹിച്ചു. പി.വി.അനീഷ്‌, വി.ആര്‍.രാജു, ജോളി ജോസഫ്‌, ലിജിതോമസ്‌ സംസാരിച്ചു. പ്രതിനിധി സമ്മേളനം കെ.ജി.എന്‍.എ, സംസ്‌ഥാന സെക്രട്ടറി കെ.എം.സോഫി ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡണ്ട്‌ റഷീദാബീവി അധ്യക്ഷത വഹിച്ചു. കെ.വി.നിമേഷ്‌ബാബു, കെ.വി.ബിന്ദുമോള്‍, എ.ഷീജ, എ.എന്‍.ധന്യ സംസാരിച്ചു.

Ads by Google
Advertisement
Saturday 21 Jul 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW