Friday, September 14, 2018 Last Updated 0 Min 59 Sec ago English Edition
Todays E paper
Ads by Google
Saturday 21 Jul 2018 12.13 AM

എയര്‍പോര്‍ട്ടിനെ വരവേല്‍ക്കാന്‍ മട്ടന്നൂരില്‍ സ്വാഗത ഗാനം ഒരുങ്ങുന്നു

മട്ടന്നൂര്‍: സപ്‌തംബറില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനെ വരവേല്‍ക്കാന്‍ ഒരു സ്വാഗത ഗാനം ഒരുങ്ങുന്നു. മട്ടന്നൂരിലെ ഒരു കൂട്ടം സംഗീതപ്രേമികള്‍ ചേര്‍ന്നാണ്‌ ഗാനത്തിന്‌ രൂപം നല്‍കിയത്‌.
ജില്ലയിലെ തന്നെ ഏറ്റവും വലിയ പദ്ധതികളില്‍ ഒന്നായ വിമാനത്താവളം വരുന്നതിന്റെ സന്തോഷത്തിന്റെ ഭാഗമായാണ്‌ ഈ സ്വാഗത ഗാനം മൂന്ന്‌ പേര്‍ ചേര്‍ന്ന്‌ ഒരുക്കിയത്‌. വിമാനത്താവളത്തിന്റെ പ്രകൃതീ രമണിമായ കാഴ്‌ചകളും വിമാനത്തവളിന്റെ അകവും പുറവും ചിത്രീകരിച്ചാണ്‌ ഗാനം ആലപിച്ചത്‌.
മിനിട്ടുകളോളം നീണ്ടനില്‍ക്കുന്ന ഗാനങ്ങളില്‍ വിമാനത്താവള കമ്പനിയായ കിയാലിനെയും നിര്‍മാണ ചുമതലയുള്ള എല്‍എന്‍ടി യെയും ഉള്‍കൊള്ളിച്ചിട്ടുണ്ട്‌.
സ്വാഗത ഗാനങ്ങള്‍ കേട്ടു കഴിയുമ്പോള്‍ തന്നെ വിമാനത്താവള കാഴ്‌ചകള്‍ പൂര്‍ണമായി കാണിച്ച്‌ വിമാനം പറന്ന്‌ ഉയരുന്ന വീഡിയോട്‌ ക്കുടിയാണ്‌ അവസാനിക്കുന്നത്‌.ഈ ഗാനത്തിന്റെ രചന സുനില്‍ കല്ലൂരും സംഗീതം ജയദേവനും ചേര്‍ന്ന്‌ നിര്‍വ്വഹിച്ചിരിക്കുന്നു. ഗാനം ആലപിച്ചിരിക്കുന്നത്‌ ജയദേവനും മുഹമ്മദലിയും ചേര്‍ന്നാണ്‌. ഗാനം അടുത്തു തന്നെ സോഷ്യല്‍ മീഡിയ വഴി ജനങ്ങളിലെത്തിക്കാനുള്ള നീക്കത്തിലാണ്‌ മൂവര്‍ സംഘം.

Ads by Google
Advertisement
Saturday 21 Jul 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW