Saturday, November 17, 2018 Last Updated 7 Min 27 Sec ago English Edition
Todays E paper
Ads by Google
Saturday 21 Jul 2018 12.13 AM

കൂത്തുപറമ്പ്‌ നഗരത്തില്‍ കനത്ത മഴയില്‍ കെ.എസ്‌.ടി.പിയുടെ റോഡ്‌ പണി

കൂത്തുപറമ്പ്‌: നഗരമധ്യത്തില്‍ കെ.എസ്‌.ടി.പിയുടെ റോഡ്‌ പണികള്‍ നടത്തുന്നത്‌ കനത്ത മഴയില്‍. മഴയില്‍ ബസ്‌ സ്‌റ്റാന്‍ഡ്‌ പരിസരത്തെ റോഡിന്‌ ഇരുവശവുമുള്ള ഓടകള്‍ പൊളിച്ചുമാറ്റി പുതിയ റെഡിമെയ്‌ഡ് കോണ്‍ക്രീറ്റ്‌ ഓടകള്‍ സ്‌ഥാപിച്ച്‌ സ്ലാബിടുന്ന പണിയാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. മഴ കനക്കുന്നതിന്‌ തൊട്ടുമുന്‍പുള്ള ചെറിയ വേനല്‍ ഇടവേളയില്‍ ടാറിങ്‌ നടത്താന്‍ കല്ലുകള്‍ വിരിച്ച ഭാഗത്ത്‌ താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു.
എന്നാല്‍ പാറാലില്‍ പുതിയ ബസ്‌ സ്‌റ്റാന്‍ഡ്‌ സമുച്ചയത്തിനായി തറക്കല്ലിട്ട സ്‌ഥലത്തിന്‌ തൊട്ടുള്ള ഭാഗത്തെ ടാര്‍ റോഡ്‌ കോരിമാറ്റി മെറ്റല്‍ വിരിച്ചിട്ട്‌ മാസങ്ങളായി. ഈ സ്‌ഥലത്തെ കുണ്ടും കുഴിയും ചെളിവെള്ളവും താണ്ടിയാണ്‌ ഇപ്പോള്‍ വാഹനങ്ങള്‍ കടന്നുപോകുന്നത്‌. ഇവിടെയുള്ള ദുരിതപൂര്‍ണമായ അവസ്‌ഥ ബന്ധപ്പെട്ടവര്‍ കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌. ഇരുചക്ര വാഹനങ്ങള്‍ കുഴിയില്‍പെട്ട്‌ മറിയുന്ന സംഭവങ്ങള്‍ പതിവാകുകയാണ്‌. ആംബുലന്‍സ്‌ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കടന്നുപോകുമ്പോഴുണ്ടാകുന്ന പ്രയാസങ്ങള്‍ ചെറുതല്ല.
റോഡ്‌ പണിക്കായി മെറ്റലുകള്‍ കുന്നുകൂട്ടിയതിന്‌ തൊട്ടു മുന്‍പിലാണ്‌ ഈ കുണ്ടും കുഴികളും നിറഞ്ഞ സ്‌ഥലം. ടാറിങ്‌ വൈകുകയാണെങ്കിലും കുഴികളില്‍ മെറ്റല്‍ നിറച്ച്‌ റോഡ്‌ റോളര്‍ കൊണ്ട്‌ ഉറപ്പിച്ചിരുന്നെങ്കില്‍ കടുത്ത ദുരിതാവസ്‌ഥയ്‌ക്ക് അല്‍പമെങ്കിലും പരിഹാരമാവുമെന്നാണ്‌ വഴിയാത്രക്കാരും വാഹനമോടിക്കുന്നവരും പറയുന്നത്‌. കനത്ത മഴയില്‍ ടാറിങ്‌ അസാധ്യമാണെങ്കിലും ചെറിയ അറ്റകുറ്റപ്പണികള്‍ക്കു പോലും തയ്ാറായവാത്തതാണ്‌ പ്രതിഷേധത്തിനിടയാക്കുന്നത്‌.

Ads by Google
Advertisement
Saturday 21 Jul 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW