Friday, September 14, 2018 Last Updated 0 Min 59 Sec ago English Edition
Todays E paper
Ads by Google
Saturday 21 Jul 2018 12.13 AM

മുഴപ്പിലങ്ങാട്‌ ഹയര്‍ സെക്കന്‍ഡറിയില്‍ അധ്യാപകരില്ല: വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനം ദുരിതം

മുഴപ്പിലങ്ങാട്‌: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തില്‍പ്പെട്ട മുഴപ്പിലങ്ങാട്‌ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഇംഗ്ലീഷ്‌, ബയോളജി വിഷയങ്ങള്‍ പഠിപ്പിക്കാന്‍ അധ്യാപകരില്ല. വിദ്യാര്‍ത്ഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നതായി പി.ടി.എ അംഗങ്ങള്‍ പരാതിപ്പെട്ടു. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 8, 9, 10 ക്ലാസ്സ്‌ കളില്‍ ഒരോ ഡിവിഷന്‍ മാത്രമാണ്‌ ഉള്ളത്‌. ഓരോ ക്‌ളാസിലും 49 ഓളം കുട്ടികളുണ്ട്‌. ഒരു ക്ലാസ്സില്‍ ചുരുങ്ങിയത്‌ 51 കുട്ടികള്‍ എങ്കിലും ഉണ്ടെങ്കില്‍ മാത്രമേ അനുപാതികമായി അധ്യാപകരെ നിയമിക്കുകയുള്ളു എന്നാണ്‌ വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്‌. നിലവില്‍ സാമൂഹ്യ ശാസ്‌ത്രം പഠിപ്പക്കുന്ന അധ്യാപകനാണ്‌ കുട്ടികള്‍ക്ക്‌ ഇംഗ്ലീഷ്‌ ക്ലാസും എടുക്കുന്നത്‌. നേരത്തെ തന്നെ പ്രശ്‌നം അധികൃരുടെ ജില്ലാ പഞ്ചായത്ത്‌ അംഗത്തിന്റെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായി രക്ഷിതാക്കള്‍ പറഞ്ഞു. പ്രസ്‌തുത പ്രശ്‌നത്തില്‍ തീരുമാനം കൈകൊള്ളണ്ടത്‌ കണ്ണൂര്‍ സി.ഇ.ഒ ആണ്‌ ഡി.ഇ.ഒ വിരമിച്ചതില്‍ പിന്നീട്‌ മറ്റൊരാള്‍ക്ക്‌ ചുമതല നല്‍കാത്തതിനാല്‍ പുതിയ ആളെ നിയമിച്ചിട്ടില്ലാത്തതിനാലും പ്രശ്‌ന പരിഹാരം അനന്തമായി നീളുകയാണ്‌. പാദ വര്‍ഷ പരീക്ഷ അടുത്തെത്തിയിരിക്കെ വിഷയത്തില്‍ തീര്‍പ്പ്‌ ഉണ്ടാക്കാത്തത്‌ കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലുമാണ്‌ രക്ഷിതാക്കള്‍.

Ads by Google
Advertisement
Saturday 21 Jul 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW