Tuesday, November 20, 2018 Last Updated 7 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 20 Jul 2018 12.23 AM

എ.ബി.വി.പി. മാര്‍ച്ചില്‍ സംഘര്‍ഷം

uploads/news/2018/07/234633/1.jpg

കൊല്ലം: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എ.ബി.വി.പി. കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ കലക്‌ടറേറ്റ്‌ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ ബാരിക്കേഡ്‌ ഭേദിക്കാന്‍ ശ്രമിച്ചത്‌ പോലീസ്‌ തടഞ്ഞതിനെ തുടര്‍ന്നാണു സംഘര്‍ഷമുണ്ടായത്‌. പോലീസിന്‌ നേരെ പ്രവര്‍ത്തകര്‍ കല്ലുകളും വടികളും വലിച്ചെറിഞ്ഞു. തുടര്‍ന്നു പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ്‌ ലാത്തിവീശി. ലാത്തിയടിയേറ്റ്‌ പരുക്കേറ്റ എ.ബി.വി.പി. സംസ്‌ഥാന സമിതിയംഗം ഗോകുലിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാര്‍ച്ച്‌ എ.ബി.വി.പി. ദേശീയ നിര്‍വാഹകസമിതി അംഗം രേഷ്‌മ ബാബു ഉദ്‌ഘാടനം ചെയ്‌തു. പോപ്പുലര്‍ ഫ്രണ്ടും സി.പി.എമ്മും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണാണെന്നു രേഷ്‌മ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന്‌ ആവശ്യപ്പെടുന്നവരെയെല്ലാം പോലീസിനെ ഉപയോഗിച്ച്‌ തല്ലിച്ചതക്കുകയാണ്‌. സ്വന്തം കൂട്ടത്തില്‍പ്പെട്ട ഒരാളുടെ നെഞ്ചിലേക്കു കഠാര കുത്തിയിറക്കിയിട്ടും നിസംഗത പാലിക്കുന്നത്‌ വോട്ട്‌ ബാങ്ക്‌ രാഷ്ര്‌ടീയത്തിന്റെ പേരിലാണ്‌. ഈ ഇരട്ടത്താപ്പ്‌ പ്രബുദ്ധകേരളം തിരിച്ചറിയണം. കൊടിയുടെ നിറം നോക്കാതെ വിദ്യാര്‍ഥികള്‍ക്കുവേണ്ടി എ.ബി.വി.പി. തെരുവിലിറങ്ങും. അഭിമന്യുവിന്‌ നീതി തേടി സമരം ചെയ്യുന്നത്‌ ഇക്കാരണത്താലാണെന്നും രേഷ്‌മ പറഞ്ഞു. സംസ്‌ഥാനസമിതി അംഗങ്ങളായ ഗോകുല്‍, ചിപ്പി, ജില്ലാ പ്രസിഡന്റ്‌ ശ്രീവൈശാഖ്‌, ജില്ലാ സെക്രട്ടറി കെ.എസ്‌. കാര്‍ത്തിക്‌ എന്നിവര്‍ മാര്‍ച്ചിന്‌ നേതൃത്വം നല്‍കി.

Ads by Google
Advertisement
Friday 20 Jul 2018 12.23 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW