Saturday, November 17, 2018 Last Updated 1 Min 26 Sec ago English Edition
Todays E paper
Ads by Google
Friday 20 Jul 2018 12.22 AM

കാര്‍ഷികമേളയും പ്രദര്‍ശനവും

കൊട്ടാരക്കര: കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആത്മ കൊല്ലം ഇന്നും നാളെയുമായി വാളകം പ്രതീക്ഷ ഓഡിറ്റോറിയത്തില്‍ ജില്ലാതല കര്‍ഷകമേളയും പ്രദര്‍ശനവും സെമിനാറും സംഘടിപ്പിക്കും.
ഇന്നു രാവിലെ 9.30നു മന്ത്രി വി.എസ്‌. സുനില്‍കുമാര്‍ ഉദ്‌ഘാടനം ചെയ്യും.
സെമിനാറിന്റെ ഉദ്‌ഘാടനം കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എയും പ്രദര്‍ശന സ്‌റ്റാളുകളുടെ ഉദ്‌ഘാടനം കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എയും നിര്‍വഹിക്കും.
പി. അയിഷാപോറ്റി എം.എല്‍.എ അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി. രാധാമണി, വൈസ്‌ പ്രസിഡന്റ്‌ അഡ്വ. എസ്‌. വേണുഗോപാല്‍, വെട്ടിക്കവല ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആര്‍. ദീപ, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ സരോജിനി ബാബു, ആര്‍. രശ്‌മി, കെ. ജഗദമ്മ, പുഷ്‌പാനന്ദന്‍, മറ്റ്‌ ജനപ്രതിനിധികള്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.എച്ച്‌. നജീബ്‌, കൃഷി അസിസ്‌റ്റന്റ്‌ ഡയറക്‌ടര്‍ എ.ജി. അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
നാളെ നടക്കുന്ന സമാപന സമ്മേളനം കൊടിക്കുന്നില്‍ സുരേഷ്‌ എം.പി. ഉദ്‌ഘാടനം ചെയ്യും. മുല്ലക്കര രത്നാകരന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും.

Ads by Google
Advertisement
Friday 20 Jul 2018 12.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW