Saturday, November 17, 2018 Last Updated 16 Min 11 Sec ago English Edition
Todays E paper
Ads by Google
Friday 20 Jul 2018 12.22 AM

പള്ളിയില്‍ മോഷണം; പണം കവര്‍ന്നു

പത്തനാപുരം: കുന്നിക്കോട്‌ പച്ചില സായി ജുമാ മസ്‌ജിദില്‍ മോഷണം നടന്നു.
അലമാര കുത്തിപ്പൊളിച്ച്‌ ഇരുപതിനായിരം രൂപയോളം കവര്‍ന്നു.
പുറത്ത്‌ പള്ളിയോട്‌ ചേര്‍ന്നു വഴിയരികിലെ പ്രധാന വഞ്ചി പൊളിക്കാനുള്ള മോഷ്‌ടാക്കളുടെ ശ്രമം നടന്നില്ല.
സമീപത്തെ വ്യാപാര സ്‌ഥാപനത്തിലുണ്ടായിരുന്ന സിസി ടിവി കാമറ നശിപ്പിച്ചിട്ടാണ്‌ മോഷ്‌ടാക്കള്‍ പള്ളിയില്‍ കവര്‍ച്ച നടത്തിയത്‌.
വഞ്ചിയില്‍ നിന്ന്‌ ഒരു ലക്ഷം രൂപവരെ മാസവരുമാനമുള്ളതാണ്‌. ഇന്നലെ രാവിലെ നിസ്‌ക്കാരത്തിനെത്തിയ വിശ്വാസികളാണ്‌ പള്ളി തുറന്നു കിടക്കുന്നതും അലമാര പൊളിച്ചതായും കണ്ടത്‌.
മഴക്കാലം പ്രയോജനപ്പെടുത്തി പ്രദേശത്തു മോഷണ പരമ്പര തുടരുകയാണ്‌.
കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ പ്രദേശത്തു നിരവധി വീടുകളിലും വ്യാപാര സ്‌ഥാപനങ്ങളിലും മോഷണശ്രമം നടന്നു.
മോഷണം നടന്ന പള്ളിയില്‍ കുന്നിക്കോട്‌ പോലീസും കൊല്ലത്തു നിന്നും വിരലടയാള വിദഗ്‌ധരും എത്തി തെളിവെടുത്തു.

Ads by Google
Advertisement
Friday 20 Jul 2018 12.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW