Friday, September 14, 2018 Last Updated 49 Min 45 Sec ago English Edition
Todays E paper
Ads by Google
Friday 20 Jul 2018 12.22 AM

ചിട്ടി തട്ടിപ്പ്‌: ഒരാള്‍ അറസ്‌റ്റില്‍

അഞ്ചല്‍: ചിട്ടി നടത്തിപ്പിന്റെ പേരില്‍ പണാപഹരണം നടത്തിയ ശേഷം മുങ്ങിനടന്ന ദമ്പതികളില്‍ ഒരാളെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. അരീപ്ലാച്ചി തടത്തില്‍ വീട്ടില്‍ അമ്പിളി(42)യാണ്‌ അറസ്‌റ്റിലായത്‌. പണം നഷ്‌ടപ്പെട്ടവര്‍ അഞ്ചല്‍, ഏരൂര്‍ പോലീസ്‌ സ്‌റ്റേഷനുകളില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ്‌ കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെ പാരിപ്പള്ളിയിലെ ബന്ധുവീട്ടില്‍ നിന്ന്‌ അമ്പിളിയെ കസ്‌റ്റഡിയിലെടുത്തത്‌. ഭര്‍ത്താവ്‌ സജി ഒളിവിലാണ്‌. കുരുവിക്കോണം, അഗസ്‌ത്യക്കോട്‌ പ്രദേശത്തുള്ള അന്‍പതോളം പേരില്‍ നിന്നായി ചിട്ടിപ്പണം പിരിച്ചെടുത്തശേഷം ഒളിവില്‍പോയെന്ന പരാതിയിന്മേലാണ്‌ അറസ്‌റ്റ്. അമ്പിളിയെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി.

Ads by Google
Advertisement
Friday 20 Jul 2018 12.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW