Thursday, September 13, 2018 Last Updated 28 Min 42 Sec ago English Edition
Todays E paper
Ads by Google
Friday 20 Jul 2018 12.07 AM

എ.ബി.വി.പി മാര്‍ച്ചിന്‌ നേരെ പോലീസ്‌ അതിക്രമം

uploads/news/2018/07/234600/1.jpg

കാസര്‍ഗോഡ്‌: എ.ബി.വി.പി കാസര്‍ഗോഡ്‌ കലക്‌ട്രേറ്റിലേക്ക്‌ നടത്തിയ മാര്‍ച്ചിന്‌ നേരെ പോലീസ്‌ അതിക്രമം. പോപ്പുലര്‍ ഫ്രണ്ട്‌, ക്യാമ്പസ്‌ ഫ്രണ്ട്‌ പോലുള്ള ഭീകരവാദ സംഘടനകളെ നിരോധിക്കുക, സച്ചിന്‍, വിശാല്‍, ശ്യാമപ്രസാദ്‌ വധം എന്നിവ എന്‍ഐഎ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ മാര്‍ച്ച്‌ നടത്തിയത്‌. സമാധാനപരമായി മാര്‍ച്ച്‌ നടത്തിയ എ.ബി.വി.പി പ്രവര്‍ത്തകരെ പ്രകോപനമൊന്നുമില്ലാതെ പോലീസ്‌ തല്ലിച്ചതക്കുകയായിരുന്നുവെന്നാണ്‌ പരാതി. നിലത്ത്‌ വീണ പ്രവര്‍ത്തകരെയും ജില്ലാ പ്രസിഡണ്ട്‌ ശ്രീഹരി ഉള്‍പ്പെടെയുള്ളവരെ വളഞ്ഞിട്ട്‌ പോലീസ്‌ ക്രൂരമായി അക്രമിക്കുകയായിരുന്നു. സിപിഎം ലോക്കല്‍ സെക്രട്ടറി ചെയ്ുയന്നതിനേക്കാളും വെടിപ്പും വൃത്തിയോടും കൂടി സിപിഎം കൂറ്‌ പ്രകടിപ്പിക്കുകയാണ്‌ പ്രവര്‍ത്തകരെ തല്ലിച്ചതക്കുന്നതിലൂടെ പോലീസ്‌ ചെയ്യുന്നതെന്ന്‌ മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ എ.ബി.വി.പി ജില്ലാ അദ്ധ്യക്ഷന്‍ ശ്രിഹരി രാജപുരം പറഞ്ഞു. പോലീസ്‌ കസ്‌റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ പിന്നീട്‌ വിട്ടയച്ചു. എ.ബി.വി.പി സംസ്‌ഥാന പ്രവര്‍ത്തക സമിതിയംഗം കെ.രോഹിത്‌ അധ്യക്ഷത വഹിച്ചു. സമിതിയംഗം കെ.മോഹന്‍, ജില്ലാ കമ്മറ്റിയംഗങ്ങളായ വൈശാഖ്‌ കൊട്ടോടി, എം.അശ്വിന്‍, ജിഷ്‌ണുരാജ്‌, അതുല്‍ മുരളി മാര്‍ച്ചിന്‌ നേതൃത്വം നല്‍കി.

Ads by Google
Advertisement
Friday 20 Jul 2018 12.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW