Wednesday, November 14, 2018 Last Updated 2 Min 21 Sec ago English Edition
Todays E paper
Ads by Google
Friday 20 Jul 2018 12.06 AM

അപകടം ക്ഷണിച്ച്‌ പെരിങ്ങത്തൂര്‍ പാലത്തിലെ മത്സ്യ കച്ചവടം: ഒത്താശ ചെയ്‌ത് അധികൃതര്‍

uploads/news/2018/07/234599/1.jpg

കൂത്തുപറമ്പ്‌: പെരിങ്ങത്തൂര്‍ പാലത്തിന്‌ സമീപത്താണ്‌ നിയമത്തെ വെല്ലുവിളിച്ച്‌ അനധികൃത ചായക്കടകളും മത്സ്യ കച്ചവടവും തകൃതിയായി നടക്കുന്നു. ദിനേന ആയിരകണക്കിന്‌ വാഹനങ്ങള്‍ കടന്നു പോകുന്ന ഈ പാലത്തിന്റെ അതിര്‍ത്തിയിലാണ്‌ കച്ചവടം. ഇവിടെ കച്ചവടം ചെയ്ുയന്നവരുടെയും ഉപഭോക്‌താക്കളായെത്തുന്നവരുടെയും വാഹനങ്ങള്‍ യാതൊരു നിയന്ത്രണവുമില്ലാതെ നിര്‍ത്തിയിടുന്നതിനാല്‍ ഗതാഗത തടസ്സം നിത്യസംഭവമാണ്‌. ഏതാനും മാസം മുമ്പ്‌ ഈ പാലം തകര്‍ത്ത്‌ നിയന്ത്രണം വിട്ട ബസ്സ്‌ പുഴയില്‍ വീണ്‌ മൂന്ന്‌ പേര്‍ മരിക്കുകയും ഏതാനും പേര്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു. കൂടാതെ ഈ ചെറിയ പാലത്തിന്‌ സമീപം വളവുള്ളതും അപകട സാധ്യത വര്‍ധിപ്പിക്കുന്നു. കഞ്ചാവ്‌ ഉള്‍പ്പെടെയുള്ള മയക്കുമരുന്ന്‌ ലോബിയും ഇവിടെ സജീവമാണ്‌. ഈ പാലത്തിന്റെ അതിര്‍ത്തി കോഴിക്കോട്‌ ജില്ലയായതിനാല്‍ പോലീസ്‌ സാന്നിധ്യവും കുറവാണ്‌. മത്സ്യത്തിന്റെ മാലിന്യങ്ങള്‍ അലക്ഷ്യമായി ഇവിടെ ഉപേക്ഷിക്കുന്നതിനാല്‍ ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ഇവിടെയുള്ള താമസക്കാര്‍ക്ക്‌ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നുണ്ട്‌. നിരവധി തവണ അധികൃതര്‍ക്ക്‌ നാട്ടുകാരും പൊതു പ്രവര്‍ത്തകരും പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. അനധികൃതമായി കൈയേ്േറി കച്ചവടം ചെയ്യുന്നവര്‍ക്ക്‌ നിയമത്തിലെ പഴുതുകള്‍ അധികൃതര്‍ തന്നെ പറഞ്ഞു കൊടുക്കുന്നതായും നാട്ടുകാര്‍ പറയുന്നു. ഇവര്‍ക്ക്‌ വേണ്ട എല്ലാ ഒത്താശകളും ചെയ്‌ത് കൊടുത്ത്‌ ആനുകൂല്യം പറ്റുന്ന ചില ഉദ്യോഗസ്‌ഥരാണ്‌ നിയമത്തെ വെല്ലുവിളിച്ച്‌ സംരക്ഷണം ഒരുക്കുന്നത്‌.

Ads by Google
Advertisement
Friday 20 Jul 2018 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW