Tuesday, November 13, 2018 Last Updated 13 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 20 Jul 2018 12.06 AM

സ്വര്‍ണപ്രശ്‌നത്തിന്റെ പേരില്‍ തട്ടിപ്പ്‌; കണ്ണൂരിലെ ജോത്സ്യന്മാര്‍ക്കെതിരെ ഗുജറാത്തില്‍ കേസ്‌

കണ്ണൂര്‍: സ്വര്‍ണ പ്രശ്‌നം നടത്തി തരാമെന്നു പറഞ്ഞ്‌ സ്വര്‍ണവും പണവും തട്ടിയെടുത്തെന്ന പരാതിയില്‍ കണ്ണൂര്‍ സ്വദേശികളായ ജോത്സ്യന്മാര്‍ക്കെതിരേ ഗുജറാത്ത്‌ പോലീസിലും കോടതിയിലും കേസ്‌. രണ്ട്‌ ലക്ഷം രൂപയും നൂറ്‌ ഗ്രാം സ്വര്‍ണവും തട്ടിയെടുത്തെന്നാണ്‌ പരാതി. കണ്ണൂര്‍ കേന്ദ്രീകരിച്ച്‌ കേരളത്തിനു അകത്തും പുറത്തും സ്വര്‍ണ പ്രശ്‌നം നടത്തിവരുന്ന ജ്യോത്സ്യന്മാര്‍ക്കും ഇവരുടെ സഹായിയും ഡ്രൈവറുമായ പഴയങ്ങാടി സ്വദേശിക്കെതിരേയുമാണ്‌ കേസ്‌ നല്‍കിയിട്ടുള്ളത്‌. ഇവരെ ഗുജറാത്ത്‌ പോലീസ്‌ ഫോണില്‍ ബന്ധപ്പെട്ട്‌ ഹാജരാകാന്‍ അറിയിച്ചിട്ടുണ്ട്‌.രണ്ടു മാസം കൊണ്ട്‌ മൊത്തമായി തിരിച്ചു നല്‍കുമെന്നും പൂജയുടെ ആവശ്യത്തിനാണെന്നും ധരിപ്പിച്ചായിരുന്നു പണം വാങ്ങിയത്‌. സ്വര്‍ണപ്രശ്‌നത്തിന്റെ പേരില്‍ ഗുജറാത്ത്‌ ആനന്ദിലുള്ള വ്യവസായി മനോജ്‌ ഡി പഡ്‌ഗേകര്‍, തലശ്ശേരി സ്വദേശിയായ രതീഷ്‌ കുമാര്‍ എന്നിവരില്‍ നിന്നും പണം വാങ്ങി മുങ്ങിയെന്നാണ്‌ കേസ്‌. പുതുതായി ക്ഷേത്രം പണിയുന്നതുമായി ബന്ധപ്പെട്ടാണ്‌ സ്വര്‍ണ പ്രശ്‌നം നടത്താന്‍ തീരുമാനിച്ചത്‌. ഇത്തരത്തില്‍ അന്വേഷിച്ചപ്പോഴാണ്‌ ജോത്സ്യന്മാരെ കണ്ടെത്തിയതും വിവിധ ഘട്ടങ്ങളിലായി പണവും സ്വര്‍ണവും നല്‍കിയതും. എന്നാല്‍ ഇതുവരെയായി സ്വര്‍ണപ്രശ്‌നം നടത്തിക്കൊടുത്തില്ല. 200 ഗ്രാം സ്വര്‍ണമാണ്‌ ആദ്യം ആവശ്യപ്പെട്ടത്‌. എന്നാല്‍ ഇത്രയും നല്‍കാന്‍ കഴിയില്ലെന്നു പറഞ്ഞ്‌ 100 ഗ്രാം നല്‍കുകയായിരുന്നു. പലതവണ ഫോണിലും മറ്റും ബന്ധപ്പെട്ടെങ്കിലും മറ്റു കാരണങ്ങള്‍ പറഞ്ഞ്‌ ഒഴിഞ്ഞു മാറുകയാണെന്നും പരാതിക്കാരന്‍ പറയുന്നു. ഇതേതുടര്‍ന്നാണ്‌ ഗുജറാത്ത്‌ പോലീസിലും കോടതിയിലും പരാതി നല്‍കിയത്‌. കണ്ണൂര്‍ പോലീസിലും പരാതി നല്‍കിയിട്ടുണ്ടെന്ന്‌ പരാതിക്കാരനായ രതീഷ്‌ കുമാര്‍ പറഞ്ഞു..

Ads by Google
Advertisement
Friday 20 Jul 2018 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW