Friday, September 14, 2018 Last Updated 0 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 20 Jul 2018 12.06 AM

ദേശീയപാതാ വികസനം കീറാമുട്ടിയാകുന്നു; നഷ്‌ടപരിഹാരം നാമമാത്രമെന്ന്‌ ആക്ഷേപം

തളിപ്പറമ്പ്‌: കണ്ണൂരില്‍ ദേശീയ പാതാ വികസന പ്രശ്‌നം അനുദിനം കീറാമുട്ടിയാകുന്നു. പുനരധിവാസം ഉറപ്പിച്ചശേഷം മാത്രം ഒഴിപ്പിക്കലെന്ന ആവശ്യവുമായി ഭൂവുടമകള്‍ രംഗത്ത്‌. നഷ്‌ടപരിഹാരം നാമമാത്രമെന്നും ആക്ഷേപം
ദേശീയപാത വികസനത്തിന്‌ ഭൂമിയും പുരയിടവും കച്ചവട സ്‌ഥാപനങ്ങളും നഷ്‌ടപ്പെടുന്നവര്‍ക്ക്‌ പുനരധിവാസം ഉറപ്പിക്കാനാവശ്യമായ തുക ആദ്യം തന്നെ നല്‍കണമെന്ന ആവശ്യമാണ്‌ ഭൂ ഉടമകള്‍ ഉന്നയിക്കുന്നത്‌. താക്കോല്‍ കൊടുത്ത്‌ വീട്ടില്‍നിന്നും ഒഴിഞ്ഞുപോയശേഷം മാത്രമേ പണംനല്‍കുകയുളളുവെന്ന തീരുമാനം മാറ്റണമെന്നും ആദ്യഘട്ടത്തില്‍ തന്നെ പുനരധിവാസം ഉറപ്പിക്കാനാവശ്യമായ തുക നല്‍കണമെന്നുമാണ്‌ ഭൂഉടമകള്‍ ആവശ്യപ്പെടുന്നത്‌.
കുറ്റിക്കോല്‍മുതല്‍ ധര്‍മശാലവരെ ഭൂമിയും വീടും നഷ്‌ടപ്പെടുന്നവരില്‍ ആദ്യഘട്ടമായി 35 ഭൂഉടമകളോടാണ്‌ വസ്‌തു കൈമാറാന്‍ ആവശ്യപ്പെട്ടത്‌. ഇതിനായി കഴിഞ്ഞ ദിവസം ബക്കളം തറോല്‍ കണ്ണന്‍ഗുരുക്കള്‍ സ്‌മാരക വായനശാലയില്‍ ചൊവ്വാഴ്‌ച നടത്തിയ സിറ്റിങില്‍ 18 പേര്‍ മാത്രമാണ്‌ ഹാജരായത്‌. ഇവരാരും തന്നെ താക്കോല്‍ കൈമാറാന്‍ തയ്ായറായില്ല. നോട്ടീസ്‌ കൈപ്പറ്റി 60 ദിവസത്തിനകം ബന്ധപ്പെട്ട റവന്യു ഇന്‍സ്‌പക്‌ടര്‍വശം രേഖാമൂലം വീടിന്റെ താക്കോല്‍ ഏല്‍പിച്ച്‌ കൊടുത്ത്‌ ഭൂമിയില്‍നിന്നും ഒഴിഞ്ഞു പോകണമെന്ന്‌ ഭൂവുടമകള്‍ക്ക്‌ നിര്‍ദേശം നല്‍കിയിരുന്നതായി റവന്യൂ ഇന്‍സ്‌പക്‌ടര്‍ പറഞ്ഞു.
ജീവിതകാലം മുഴുവന്‍ കഴിയാനായി ഉണ്ടാക്കിയ വീട്ടില്‍നിന്നും ഒഴിഞ്ഞുപോകേണ്ടിവരുന്നത്‌ പലര്‍ക്കും ഉള്‍ക്കൊള്ളാനാവുന്നില്ല. സര്‍ക്കാര്‍ നല്‍കുന്ന നഷ്‌ടപരിഹാര തുക ഉപയോഗിച്ച്‌ പുതിയ വീട്‌ വെക്കാനോ വില കൊടുത്ത്‌ വാങ്ങാനോ തികയില്ലെന്നാണ്‌ കെട്ടിട ഉടമകളുടെ പരാതി.

Ads by Google
Advertisement
Friday 20 Jul 2018 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW