Sunday, November 18, 2018 Last Updated 1 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 19 Jul 2018 01.07 AM

ഇസ്ലാമിനുവേണ്ടി രംഗത്തിറങ്ങാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല: കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍

uploads/news/2018/07/234462/1.jpg

കോഴിക്കോട്‌: ഇസ്ലാമിനുവേണ്ടി രംഗത്തിറങ്ങാന്‍ ഒരു സംഘടനയെയും ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്ന്‌ അഖിലേന്ത്യാ സുന്നി ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. മുസ്ലിം സമുദായത്തിന്റെ സംരക്ഷകരാണെന്നവകാശപ്പെട്ട്‌ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നവരുമായി സംവാദത്തിനു തയാറാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഏതു സംഘടനയുടെ പേരിലായാലും ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നത്‌ അപകടകരമാണ്‌. പൊതുതത്വത്തില്‍നിന്നല്ലാതെ പുതിയതത്വത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ആരെയും ഏല്‍പ്പിച്ചിട്ടുമില്ല. മുസ്ലിം സമുദായത്തിന്റെ വക്‌താക്കളായി അവരെ സംരക്ഷിക്കാന്‍ ചുമതലപ്പെട്ടവരാണ്‌ തങ്ങളെന്ന ചിലരുടെ വാദത്തോട്‌ യോജിക്കുന്നില്ല. ഖുര്‍ആനും ഹദീസും ഒരു വിധത്തിലുള്ള ഭീകരപ്രവര്‍ത്തനത്തിനും പ്രചോദനം നല്‍കിയിട്ടില്ല. അതു പഠിപ്പിച്ചിട്ടുമില്ല.
തീവ്രവാദത്തിനും ഭീകരതക്കുമെതിരേ സംസ്‌ഥാന വ്യാപകമായി എസ്‌.വൈ.എസിന്റെ ആഭിമുഖ്യത്തില്‍ കാമ്പയിന്‍ സംഘടിപ്പിക്കുമെന്ന്‌ കാന്തപുരം അറിയിച്ചു. സംസ്‌ഥാന സെക്രട്ടറി എന്‍. അലി അബ്‌ദുള്ള, എസ്‌.വൈ.എസ്‌. സംസ്‌ഥാന സെക്രട്ടറി എസ്‌. ശറഫുദ്ദീന്‍ എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

Ads by Google
Advertisement
Thursday 19 Jul 2018 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW