Sunday, November 18, 2018 Last Updated 19 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 19 Jul 2018 12.39 AM

നികുതി വെട്ടിക്കാന്‍ പുതുതന്ത്രങ്ങള്‍ ടാക്‌സിയായി രജിസ്‌റ്റര്‍ ചെയ്‌ത് സ്വകാര്യ ആവശ്യത്തിന്‌ ഉപയോഗിച്ചത്‌ മെഴ്‌സിഡസ്‌ബെന്‍സ്‌

uploads/news/2018/07/234393/1.jpg

കാക്കനാട്‌: ആഢംബരക്കാറുകള്‍ പോണ്ടിച്ചേരിയില്‍ രജിസ്‌റ്റര്‍ ചെയ്‌ത് നികുതി വെട്ടിപ്പു നടത്തിയ സിനിമക്കാരെ വെല്ലുന്ന തന്ത്രം പയറ്റിയ മുളന്തുരുത്തി സ്വദേശിയുടെ മെഴ്‌സിഡസ്‌ ബെന്‍സ്‌ മോട്ടോര്‍ വാഹന വകുപ്പു പിടിച്ചെടുത്തു. 2013 ല്‍ ടാക്‌സിയായി രജിസ്‌റ്റര്‍ ചെയ്‌ത മെഴ്‌സിഡസ്‌ ബെന്‍സാണ്‌ പ്രതിവര്‍ഷം 1040 രൂപയടച്ച്‌ സ്വകാര്യ ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിച്ചിരുന്നത്‌. ടാക്‌സി പെര്‍മിറ്റുള്ള വാഹനങ്ങളുടെ മുന്നിലും പിന്നിലും വശങ്ങളിലും രജിസ്‌ട്രേഷന്‍ നമ്പര്‍ നിര്‍ബന്ധമാണ്‌. മഞ്ഞപ്രതലത്തില്‍ കറുപ്പ്‌ നിറത്തില്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ വ്യക്‌തമായി രേഖപ്പെടുത്തണം. 2013 മുതല്‍ വെളുത്ത പ്രതലത്തില്‍ കറുപ്പു നിറത്തില്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ രേഖപ്പെടുത്തി സ്വകാര്യ ആവശ്യത്തിന്‌ ഉപയോഗിച്ചു വന്ന കെ.എല്‍.39 ഇ: 6003 എന്ന രജിസ്‌ട്രേഷനിലുള്ള ബെന്‍സ്‌ കാര്‍ തൃപ്പൂണിത്തുറ ആര്‍ ടി ഒ ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ കെ.ആര്‍. തമ്പി, അസി: മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ജിന്‍സ്‌ ജോര്‍ജ്‌ എന്നിവരടങ്ങിയ സ്‌ക്വാഡാണ്‌ പിടികൂടിയത്‌. 2013 മുതല്‍ ടാക്‌സിയായി രജിസ്‌റ്റര്‍ ചെയ്‌തു നികുതി വെട്ടിപ്പു നടത്തിവന്ന വാഹന ഉടമ ഈ ഇനത്തില്‍ 3,43,525 രൂപ പിഴയടക്കം അടക്കണം. ഇക്കാര്യത്തില്‍ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന്‌ എന്‍ഫോഴ്‌സ്മെന്റ്‌ ആര്‍ ടി ഒ കെ.എം. ഷാജി അറിയിച്ചു. മെഴ്‌സിഡസ്‌, ബി.എം.ഡബ്ലിയു, കൊറോള ആള്‍ട്ടിസ്‌, ഔഡി, വോക്‌സ് വാഗണ്‍, ജ്വാഗര്‍, ഹോണ്ട സിറ്റി തുടങ്ങിയ ആഢംബര വാഹനങ്ങള്‍ പോണ്ടിച്ചേരിയില്‍ രജിസ്‌റ്റര്‍ ചെയ്‌ത് നികുതി വെട്ടിച്ച സിനിമക്കാരും, അതിസമ്പന്നന്മാരും തങ്ങളുടെ വാഹനങ്ങള്‍ സ്വകാര്യ വാഹനമായാണ്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളത്‌. ടാക്‌സിയായി രജിസ്‌റ്റര്‍ ചെയ്‌ത ബെന്‍സ്‌ സ്വകാര്യ ആവശ്യത്തിനുപയോഗിക്കുന്നതായി കണ്ടെത്തിയ മോട്ടോര്‍ വാഹനവകുപ്പ്‌ ജില്ലയിലെ ആഢംബര വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ വിശദാംശങ്ങള്‍ ശേഖരിച്ചു തുടങ്ങി.

Ads by Google
Advertisement
Thursday 19 Jul 2018 12.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW