Saturday, November 17, 2018 Last Updated 0 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 19 Jul 2018 12.39 AM

എസ്‌.എഫ്‌.ഐക്കെതിരേ കെ.എസ്‌.യു എന്തും ചെയ്യാവുന്ന സംഘടനയായി അധപതിച്ചുവെന്ന്‌ ആരോപണം

uploads/news/2018/07/234392/2.jpg

കൊച്ചി: എസ്‌.എഫ്‌.ഐ. എന്നത്‌ സര്‍ക്കാര്‍ ലൈസന്‍സോടുകൂടി എന്തും ചെയ്യാവുന്ന സംഘടനയായി അധഃപതിച്ചതായി കെ.എസ്‌.യു. എറണാകുളം ജില്ലാ പ്രസിഡന്റ്‌ അലോഷ്യസ്‌ സേവ്യര്‍. അഭിമന്യു വിഷയത്തില്‍ വര്‍ഗീയത തുലയട്ടെ എന്ന മുദ്രാവാക്യം ഉയര്‍ത്തി എസ്‌.എഫ്‌.ഐ. ജില്ലാ കമ്മിറ്റി ഏകദിന ധര്‍ണ മഹാരാജാസ്‌ കോളജിനു മുന്നില്‍ നടത്തി.
ഒരു സര്‍ക്കാര്‍ കലാലയത്തിന്റെ കവാടം മറച്ച്‌ കാമ്പസിന്‌ അകത്തേക്കുള്ള സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച എസ്‌.എഫ്‌.ഐ. ജില്ലാ കമ്മിറ്റിയുടെ നടപടി അംഗീകരിക്കാനാവില്ല.
കലാലയ രാഷ്‌ട്രീയത്തിനു കടിഞ്ഞാണ്‍ ഇടണമെന്ന കോടതി പരാമര്‍ശത്തിലേക്കു നയിക്കുന്നത്‌ എസ്‌.എഫ്‌.ഐയുടെ ഇത്തരം നടപടികള്‍ ആണ്‌.
കലാലയത്തില്‍ സംഘടനാ സ്വാതന്ത്ര്യം വേണമെന്നാണു കെ.എസ്‌.യുവിന്റെ നിലപാട്‌. എസ്‌.എഫ്‌.ഐയുടെ അക്രമത്തില്‍ ഊന്നിയ ഇത്തരം പ്രവര്‍ത്തികളാണു പലയിടത്തും രക്‌തസാക്ഷികളെ സൃഷ്‌ടിക്കുന്നതും കലാലയങ്ങളെ കലാപാലയങ്ങള്‍ ആക്കുന്നതും. ഇതു തിരുത്തപ്പെടേണ്ടതാണ്‌. കേരളത്തില്‍ എസ്‌.ഡി.പി.ഐ. പിന്തുണയോടെ സി.പി.എം. ഭരണം നടത്തുന്ന പഞ്ചായത്തുകളില്‍ സഖ്യം ഉപേക്ഷിക്കാന്‍ നേതൃത്വത്തോട്‌ പറയാനുള്ള ആര്‍ജവം എസ്‌.എഫ്‌.ഐ. കാണിക്കണമെന്നും അലോഷ്യസ്‌ കൂട്ടിച്ചേര്‍ത്തു.

Ads by Google
Advertisement
Thursday 19 Jul 2018 12.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW