Saturday, November 17, 2018 Last Updated 16 Min 35 Sec ago English Edition
Todays E paper
Ads by Google
Thursday 19 Jul 2018 12.39 AM

ധര്‍ണ സംഘടിപ്പിച്ചു

കൊച്ചി: മതതീവ്രവാദത്തിനെതിരെ മാനവികതയുടെ പ്രതിരോധം ഉയര്‍ത്തി വിദ്യാര്‍ഥികളുടെ സമരസംഗമം. മഹാരാജാസ്‌ കോളജിലെ വിദ്യാര്‍ഥിയും എസ്‌.എഫ്‌.ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ മതതീവ്രവാദികള്‍ക്കെതിരെ എസ്‌.എഫ്‌.ഐ ജില്ലാകമ്മിറ്റിയാണ്‌ 24 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ധര്‍ണ സംഘടിപ്പിച്ചത്‌. ജില്ലയിലെ വിവിധ കോളജുകളില്‍നിന്നായി അഞ്ഞൂറിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. മഹാരാജാസ്‌ കോളേജിനുമുന്നില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ ആരംഭിച്ച ധര്‍ണ എം. സ്വരാജ്‌ എംഎല്‍എ ഉദ്‌ഘാടനംചെയ്‌തു. എസ്‌എഫ്‌ഐ ജില്ലാ വൈസ്‌പ്രസിഡന്റ്‌ സി എസ്‌ അമല്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സച്ചിന്‍ കുര്യക്കോസ്‌ സ്വാഗതം പറഞ്ഞു. അഭിമന്യുവിനൊപ്പം കുത്തേറ്റ അര്‍ജുന്റെ അച്‌ഛന്‍ എം. ആര്‍. മനോജ്‌, കവി എസ.്‌ രമേശന്‍, കെ. രവിക്കുട്ടന്‍, ഡോ. എം.എസ്‌. മുരളി, അഡ്വ. കെ.എസ.്‌ അരുണ്‍കുമാര്‍, മാധവന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന്‌ വിദ്യാര്‍ഥികളുടെ കവിതാലാപനം ഉണ്ടായി. വൈകിട്ട്‌ ചലച്ചിത്രപ്രദര്‍ശനവും സംഘടിപ്പിച്ചു. വ്യാഴാഴ്‌ച രാവിലെ എട്ടിന്‌ ധര്‍ണ സമാപിക്കും.

Ads by Google
Advertisement
Thursday 19 Jul 2018 12.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW