Friday, September 14, 2018 Last Updated 1 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 19 Jul 2018 12.39 AM

ചക്ക, കപ്പ, വാഴ മഹോത്സവം തുടങ്ങി

കൊച്ചി: മണ്‍മറഞ്ഞുപോകുന്ന നാടന്‍ വിഭവങ്ങളെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി നഗരത്തില്‍ വിപുലമായ കപ്പ, ചക്ക, വാഴ മഹോത്സവം ആരംഭിച്ചു. എറണാകുളത്തപ്പന്‍ ഗ്രൗണ്ടിലാണു പരിപാടി നടക്കുന്നത്‌.
വിഭവങ്ങള്‍ ഉണ്ടാക്കാന്‍ പരിശീലനം നല്‍കുക, അവയുടെ രുചി ആസ്വദിക്കാന്‍ വേദിയൊരുക്കുക തുടങ്ങിയവയാണ്‌ മേളയുടെ ലക്ഷ്യം.
കപ്പയുടെയും ചക്കയുടെയും വാഴയുടെയും വിവിധങ്ങളായ നൂറുവീതം വിഭവങ്ങളാണു മേളയില്‍ ഒരുങ്ങുന്നത്‌. 18 വീതം തൊട്ടുകറികള്‍ കൂട്ടിയുള്ള ചക്ക സദ്യയും ബനാന സദ്യയുമാണ്‌ ഏറ്റവും വലിയ ആകര്‍ഷണം. ചക്കയും വാഴപ്പഴവും ഉപയോഗിച്ചുള്ള രണ്ടുവീതം പായസങ്ങളും ഇതിനൊപ്പമുണ്ടാകും. ചക്ക, വാഴപ്പഴം, കപ്പ എന്നിവ കൊണ്ടുള്ള വ്യത്യസ്‌ത ഹലുവകള്‍, പലഹാരങ്ങള്‍ എന്നിവയും ഈ മേളയില്‍ ലഭ്യമാണ്‌. ചക്ക, ബനാന സദ്യകള്‍ കഴിക്കുന്നവര്‍ക്ക്‌ അതിലെ വിഭവങ്ങള്‍ ഉണ്ടാക്കാനുള്ള പരിശീലനം മേളയില്‍ സൗജന്യമായി നല്‍കും.
കപ്പ ഉപയോഗിച്ച്‌ ഉണ്ണിയപ്പം, ബിരിയാണി, ബജി, കപ്പ ഫിംഗര്‍ ചിപ്‌സ്, അച്ചാര്‍, തോരന്‍, കിച്ചടി, പുട്ടി, പത്തിരി, മോദകം, വട, കട്‌ലറ്റ്‌, ഹല്‍വ, ജാം എന്നിവയൊക്കെ ഇവിടെ ഉണ്ടാക്കുന്നു. ചക്കക്കുരു പൊറോട്ട, ചക്ക മസാലദോശ, ചക്ക അട, ചക്ക മഞ്ചൂരി, ചക്ക അവിയല്‍, ചക്കപ്പുളിശേരി അങ്ങനെ വ്യത്യസ്‌തങ്ങളായ ഒട്ടേറെ വിഭവങ്ങളും ലഭ്യം. വാഴയില്‍ നിന്ന്‌ പിണ്ടി, കൂമ്പ്‌, കായ, പഴം എന്നിവയാണു 101 ഭക്ഷ്യവിഭവങ്ങള്‍ക്കായി ഉപയോഗിക്കുന്നത്‌.
ദിവസവും രാവിലെ 11 മുതല്‍ രാത്രി ഒമ്പതു മണി വരെയാണു മേള. ചക്ക, ബനാന സദ്യകള്‍ 11 മുതല്‍ മൂന്നുമണി വരെ ലഭിക്കും. പ്രവേശനം സൗജന്യം.

Ads by Google
Advertisement
Thursday 19 Jul 2018 12.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW