Saturday, December 15, 2018 Last Updated 1 Min 35 Sec ago English Edition
Todays E paper
Ads by Google
Thursday 19 Jul 2018 12.39 AM

കടകളില്‍ വെള്ളം കയറി ലക്ഷങ്ങളുടെ നഷ്‌ടം

മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി മട്ടാഞ്ചേരി ചുള്ളിക്കല്‍
മേഖലകളിലുണ്ടായ മഴവെള്ളക്കെട്ടില്‍ വാണിജ്യ മേഖലയില്‍ ലക്ഷങ്ങളുടെ നഷ്‌ടം പെട്ടിക്കട മുതല്‍ ചെറുകിട-ഇടത്തരം വില്‌പന കേന്ദ്രങ്ങളിലാണ്‌ മഴവെള്ളം കലര്‍ന്ന മലിനജലം കയറിയത്‌. മട്ടാഞ്ചേരിയിലെ ധാന്യവിപണിയിലും ചെറളായിയില്‍ തുണിക്കടകളിലും പാലാസ്‌റോഡിലെ പച്ചക്കറികടയിലും കുവപ്പടം ചുള്ളിക്കല്‍ തുടങ്ങി വിവിധ മേഖലകളില്‍ പലചരക്ക്‌കടകളിലും സ്‌റ്റേഷനറി റേഷന്‍ കടകള്‍ സൈക്കിള്‍ റിപ്പയറിങ്ങ്‌.വര്‍ക്‌ ഷോപ്പ്‌ തുടങ്ങിയിടങ്ങളിലും മഴവെള്ളം കയറി വില്‌പനയിനങ്ങള്‍ ഉപയോഗശൂന്യമായി. 20 ലക്ഷത്തിലെറെ രൂപയുടെ നഷ്‌ടമാണ്‌ കണക്കാക്കുന്നത്‌. പലമേഖലകളിലുംവീടുകളില്‍ വെള്ളം കയറി. ടി.വി, ഫ്രിഡ്‌ജ്, വാഷിങ്ങ്‌ മെഷിന്‍ തുടങ്ങി വീട്ടുപകരണങ്ങള്‍ കേടായി.

Ads by Google
Advertisement
Thursday 19 Jul 2018 12.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW