Friday, September 14, 2018 Last Updated 49 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 19 Jul 2018 12.32 AM

കായിക താരങ്ങള്‍ക്കുള്ള കുടിശ്ശിക ജോലി നല്‍കി മന്ത്രി കെ.രാജു

uploads/news/2018/07/234381/2.jpg

കൊട്ടാരക്കര: ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 20 വര്‍ഷമായി കുടിശ്ശികയായി കിടന്ന കായിക താരങ്ങള്‍ക്കുള്ള ലഭിക്കാനുള്ള ജോലി നല്‌കിയതായി മന്ത്രി അഡ്വ കെ. രാജു വ്യക്‌തമാക്കി.
കൊട്ടാരക്കര, നിലേശ്വരത്ത്‌ നടക്കുന്ന ചുങ്കത്ത്‌ ആള്‍ കേരള സീനിയര്‍ ബാഡ്‌മിന്റന്‍ (ഷട്ടില്‍) റാങ്കിംഗ്‌ ടൂര്‍ണമെന്റ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.അഖിലേന്ത്യാതല മത്സരങ്ങളില്‍ വിജയിച്ചു വരുന്ന കായികതാരങ്ങള്‍ക്ക്‌ പലപ്പോഴും ജോലി വാഗ്‌ദാനം ചെയ്യും, അത്‌ നടപ്പാകാറില്ല. ഈ സര്‍ക്കാരിലെ കായിക വകുപ്പു മന്ത്രിയും, മന്ത്രിസഭയൊന്നാകെയും കായിക മേഖലയ്‌ക്ക് വളരെ പ്രാധാന്യം നല്‌കുന്നതിന്റെ ചില ഉദാഹരണങ്ങള്‍ മാത്രമാണിത്‌. ഷട്ടില്‍ ബാഡ്‌മിന്റണില്‍ ലോക നിലവാരത്തിലുള്ള ടീമുകളെയും വ്യക്‌തികളെയും വാര്‍ത്തെടുക്കാന്‍ ഇത്തരം മത്സരങ്ങള്‍ക്ക്‌ കഴിയുമെന്നും മന്ത്രി പറഞ്ഞു.
സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ.കെ.അനില്‍കുമാര്‍ അമ്പലക്കര അദ്ധ്യക്ഷനായിരുന്നു. 21 ന്‌ സമാപിക്കും. കൊട്ടാരക്കര നിലേശ്വരം ഇന്റര്‍ സ്‌റ്റേഡിയത്തിലാണ്‌ മത്സരം.കേരളത്തിലെ 14 ജില്ലകളില്‍ നിന്നും പുരുഷവനിതാ വിഭാഗങ്ങളിലായി ഇരുനൂറോളം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്നു.
ഇന്ന്‌ രാവിലെ 8ന്‌ ആരംഭിക്കുന്ന മത്സരങ്ങള്‍ എല്ലാ ദിവസവും രാത്രി 10 ന്‌ സമാപിക്കും. മത്സരങ്ങളുടെ ഉദ്‌ഘാടനം ഇന്ന്‌ വൈകിട്ട്‌ 6 ന്‌ മന്ത്രി കെ.രാജു നിര്‍വഹിക്കും.
കൊട്ടാരക്കരയില്‍ ആദ്യമായാണ്‌ സംസ്‌ഥാനതല ബാഡ്‌മിന്റന്‍ മത്സരങ്ങള്‍ നടക്കുന്നത്‌. പുരുഷ സിംഗിള്‍സ്‌, പുരുഷ ഡബിള്‍സ്‌, വനിതാ സിംഗിള്‍സ്‌, ഇനങ്ങളിലാണ്‌ മത്സരങ്ങള്‍ നാടക്കുന്നത്‌.
മത്സര വിജയികള്‍ക്ക്‌ 21 ന്‌ വൈകിട്ട്‌ 5ന്‌ ക്യാഷ്‌ അവാര്‍ഡും ട്രോഫികളും അഡ്വ.പി.അയിഷാ പോറ്റി എം.എല്‍ എ വിതരണം ചെയ്യുമെന്ന്‌ സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ.കെ.അനില്‍കുമാര്‍ അമ്പലക്കര, ജനറല്‍ സെക്രട്ടറി, ഷൈജു മാത്യൂ, ജില്ലാ ബാഡ്‌മിന്റന്‍ അസോസിയേഷന്‍ സെക്രട്ടറി ഗിരിധരന്‍ പിള്ള എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Ads by Google
Advertisement
Thursday 19 Jul 2018 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW