Wednesday, November 14, 2018 Last Updated 10 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 19 Jul 2018 12.32 AM

തെന്മല ഡാമിലെ ജലനിരപ്പ്‌ ഉയര്‍ന്നു; ജാഗ്രത പാലിക്കണമെന്നു ജില്ലാ കലക്‌ടര്‍

uploads/news/2018/07/234380/1.jpg

കൊല്ലം: മഴ അല്‍പം ശമിച്ചതിനാല്‍ ജില്ലയില്‍ സ്‌ഥിതി സാധാരണനിലയിലാണെന്ന്‌ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
കൊറ്റങ്കര, ക്ലാപ്പന, ഓച്ചിറ എന്നിവിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. ആകെ 76 കുടുംബങ്ങളാണ്‌ ഇവിടെയുള്ളത്‌. തെന്മല ഡാമിലെ ജലനിരപ്പ്‌ 113.74 മീറ്ററായി ഉയര്‍ന്നു.
ജലനിരപ്പു ഉയരുന്ന സാഹചര്യത്തില്‍ ഡാം ഷട്ടറുകള്‍ അടുത്ത 24 മണിക്കുറിനുള്ളില്‍ ഏതു സമയത്തും തുറക്കാനിടയുണ്ടെന്ന്‌ ജില്ലാ കലക്‌ടര്‍ മുന്നറിയിപ്പു നല്‍കി.
കല്ലടയാറിന്റെ തീരത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നു ജില്ലാ കലക്‌ടര്‍ അറിയിച്ചു. ആലപ്പാട്‌ ചെറിയഴീക്കല്‍ മേഖലയിലെ കടല്‍ഭിത്തിയുടെ അറ്റകുറ്റപ്പണികള്‍ യുദ്ധകാലാടിസ്‌ഥാനത്തില്‍ പൂര്‍ത്തീകരിക്കണമെന്ന്‌ ജില്ലാ കലക്‌ടര്‍ ഉത്തരവിട്ടു. കൊല്ലം ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യുട്ടീവ്‌ എന്‍ജിനീയറെയാണ്‌ ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്‌. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ അനിവാര്യമെങ്കില്‍ സാധാരണ നടപടിക്രമങ്ങള്‍ ഒഴിവാക്കി രണ്ടാഴ്‌ച്ചയ്‌ക്കുള്ളില്‍ ഈ ജോലി പൂര്‍ത്തികരിക്കണമെന്ന്‌ ഉത്തരവില്‍ പറയുന്നു.
കടല്‍ഭിത്തികള്‍ തകര്‍ന്നു തീരദേശത്തെ റോഡുകള്‍ക്ക്‌ കേടുപാടുകള്‍ സംഭവിച്ചതായും ജനവാസമേഖലകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്നു ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നുമുള്ള കരുനാഗപ്പള്ളി തഹസില്‍ദാരുടെ റിപ്പോര്‍ട്ടും ജനങ്ങളുടെ പരാതിയും പരിഗണിച്ചാണു നടപടി.

Ads by Google
Advertisement
Thursday 19 Jul 2018 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW