Friday, December 14, 2018 Last Updated 14 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 19 Jul 2018 12.31 AM

സ്‌മാര്‍ട്ട്‌ വില്ലേജ്‌ ഓഫീസ്‌; ശിലാസ്‌ഥാപനം നിര്‍വഹിച്ചു

കൊട്ടാരക്കര: കാലപ്പഴക്കം മൂലം ജീര്‍ണാവസ്‌ഥയിലായ കൊട്ടാരക്കര വില്ലേജ്‌ ഓഫീസ്‌ ഇനി സ്‌മാര്‍ട്ടാവും.
ജനസൗഹാര്‍ദപരമായും സുതാര്യമായും സേവനങ്ങള്‍ കാലതാമസം കൂടാതെ ജനങ്ങളില്‍ എത്തിക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടിയുടെ ഭാഗമായാണ്‌ കൊട്ടാരക്കര വില്ലേജ്‌ ഓഫീസും സ്‌മാര്‍ട്ടാകുന്നത്‌. 1450 സ്‌ക്വയര്‍ ഫീറ്റ്‌ വിസ്‌തീര്‍ണമുള്ള കെട്ടിടത്തിന്റെ നിര്‍മാണം ജില്ലാ നിര്‍മിതികേന്ദ്രമാണു നിര്‍മിക്കുന്നത്‌. 44 ലക്ഷം രൂപയാണ്‌ നിര്‍മാണ ചെലവ്‌.
നിര്‍മാണം ഉടന്‍ പൂര്‍ത്തികരിക്കും. സ്‌മാര്‍ട്ട്‌ വില്ലേജ്‌ ഓഫീസിന്റെ ശിലാസ്‌ഥാപനം പി. അയിഷാപോറ്റി എം.എല്‍.എ. ശിലാസ്‌ഥാപനം നിര്‍വഹിച്ചു. കൊട്ടാരക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബി. ശ്യാമളയമ്മ അധ്യക്ഷത വഹിച്ചു.
കൊല്ലം അഡീഷണല്‍ ഡിസ്‌ട്രിക്‌ മജിസ്‌ട്രേട്ട്‌ ബി. ശശികുമാര്‍, കൊട്ടാരക്കര ബ്ലോക്ക്‌ പ്രസിഡന്റ്‌ എസ്‌. ശശികുമാര്‍, കൊട്ടാരക്കര നഗരസഭാ വൈസ്‌ ചെയര്‍മാന്‍ സി. മുകേഷ്‌, കൗണ്‍സിലര്‍മാരായ എസ്‌.ആര്‍. രമേശ്‌, അഡ്വ. കെ. ഉണ്ണികൃഷ്‌ണമേനോന്‍, സി.പി.ഐ. മണ്ഡലം സെക്രട്ടറി എ.എസ്‌. ഷാജി, കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഒ. രാജന്‍, കേരളാ കോണ്‍ഗ്രസ്‌ ജില്ലാ ജനറല്‍ സെക്രട്ടറി ആര്‍. രാജശേഖരന്‍പിള്ള, കോണ്‍ഗ്രസ്‌(എസ്‌) ജില്ലാ പ്രസിഡന്റ്‌ പി. ചന്ദ്രഹാസന്‍, ആര്‍.എസ്‌.പി.(എല്‍) താലൂക്ക്‌ സെക്രട്ടറി റോമി ബോസ്‌, തഹസീല്‍ദാര്‍ ബി.അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Thursday 19 Jul 2018 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW