Friday, September 14, 2018 Last Updated 49 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 19 Jul 2018 12.31 AM

ലയണ്‍സ്‌ ക്ലബ്‌ സ്‌ഥാനാരോഹണവും പ്രോജക്‌ടുകളുടെ ഉദ്‌ഘാടനവും നടന്നു

ഓയൂര്‍: ഓയൂര്‍ ടൗണ്‍ ലയണ്‍സ്‌ ക്ലബ്‌ ഭാരവാഹി സ്‌ഥാനാരോഹണവും അംഗങ്ങളുടെ പ്രവേശനപ്രതിഞ്‌ജയും പ്രോജക്‌ടുകളുടെ ഉദ്‌ഘാടനവും ലയണ്‍സ്‌ മുന്‍ ഡിസ്‌ട്രിക്‌ട് ഗവര്‍ണര്‍ അലകക്‌സ് കുര്യാക്കോസ്‌ നിര്‍വഹിച്ചു.
ക്ലബ്‌ പ്രസിഡന്റ്‌ പി.കെ. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഹരിതകേരളം ചികിത്സാസഹായവിതരണം, ജൈവപച്ചക്കറികൃഷി വിത്തു വളവും വിതരണം തുടങ്ങിയ പ്രോജക്‌ടുകളും ഉദ്‌ഘാടനം ചെയ്‌തു.
കേണല്‍ കെ.ജി.എം. നായര്‍, ആര്‍. ബിനു, വി.എന്‍. ഗുരുദാസ്‌, സരസ്വതി രവീന്ദ്രനാഥ്‌, ബി.എസ്‌. പ്രസാദ്‌, ഡോ. കെ.ജി. ഉണ്ണിത്താന്‍, കെ. മണി എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥി പ്രതിഭാ അവാര്‍ഡ്‌, ക്ലബിന്റെ പ്രോജക്‌ടുകള്‍ നടപ്പാക്കിയ ടീമുകള്‍ക്ക്‌ അവാര്‍ഡ്‌ എന്നിവ ഉദ്‌ഘാടകന്‍ വിതരണം ചെയ്‌തു. സെക്രട്ടറി ശ്യാംലാല്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ഭാരവാഹികളായി എസ്‌. നാസുമുദീന്‍ (പ്രസിഡന്റ), പി.കെ. രാമചന്ദ്രന്‍ (സെക്രട്ടറി), വി. ശശിധരന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Ads by Google
Advertisement
Thursday 19 Jul 2018 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW