Friday, September 14, 2018 Last Updated 49 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 19 Jul 2018 12.31 AM

വിദ്യാര്‍ഥികളുടെ ആരോഗ്യ കര്‍മസേന; ഉദ്‌ഘാടനം ഇന്ന്‌

കൊല്ലം: സ്‌റ്റുഡന്റ്‌സ് പോലീസ്‌ മാതൃകയില്‍ കൊല്ലം കോര്‍പറേഷന്റെ നേതൃത്വത്തില്‍ ആരോഗ്യ സുരക്ഷാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനായി രൂപീകരിക്കുന്ന വിദ്യാര്‍ഥികളുടെ കര്‍മസേനയുടെ ഉദ്‌ഘാടനം ഇന്നു ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ തൃക്കടവൂര്‍ എസ്‌.എന്‍.ഡി.പി.വൈ. എച്ച്‌.എസ്‌.എസില്‍ ഫിഷറീസ്‌ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിക്കും. മേയര്‍ അഡ്വ. വി.രാജേന്ദ്രബാബു അധ്യക്ഷത വഹിക്കും.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക്‌ യോഗ, ജീവിതശൈലി രോഗനിയന്ത്രണം, പകര്‍ച്ചവ്യാധി പ്രതിരോധം, ലഹരിവിരുദ്ധ പ്രവര്‍ത്തനം, വ്യക്‌തിത്വ വികസനം, പഠനവൈകല്യം പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കുകയും സ്‌കൂളില്‍ ഇവരുടെ സേവനം ലഭ്യമാക്കുകയും ചെയ്യും. കോര്‍പറേഷന്റെ 2018-19 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്‌ സ്‌റ്റുഡന്റ്‌സ് ഹെല്‍ത്ത്‌ കേഡറ്റ്‌സ് (എസ്‌.എച്ച്‌.സി) പരിപാടിക്ക്‌ രൂപം നല്‍കിയത്‌.
ഉദ്‌ഘാടന ചടങ്ങില്‍ ആരോഗ്യ സേനയുടെ പരിശീലന കൈപ്പുസ്‌തകം മന്ത്രി പ്രകാശനം ചെയ്യും. ലോഗോ പ്രകാശനം മേയര്‍ നിര്‍വഹിക്കും. ജീവിതശൈലി രോഗനിര്‍ണയ ഉപകരണവും ഫസ്‌റ്റ് എയിഡ്‌ കിറ്റും ചടങ്ങില്‍ വിതരണം ചെയ്യും. ഡെപ്യൂട്ടി മേയര്‍ വിജയാ ഫ്രാന്‍സിസ്‌, സ്‌റ്റാന്റിംഗ്‌ കമ്മിറ്റി അധ്യക്ഷരായ അനേപ്പില്‍ ഡോ. ഡി. സുജിത്ത്‌, എം.എ. സത്താര്‍, എസ്‌. ഗീതാകുമാരി, ചിന്ത എല്‍. സജിത്ത്‌, വി.എസ്‌. പ്രിയദര്‍ശനന്‍, അഡ്വ. ഷീബാ ആന്റണി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.വി. ഷേര്‍ളി തുടങ്ങിയവര്‍ പങ്കെടുക്കും.

Ads by Google
Advertisement
Thursday 19 Jul 2018 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW