Saturday, April 20, 2019 Last Updated 8 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 19 Jul 2018 12.21 AM

ജനകീയ ഭവന നിര്‍മ്മാണത്തിന്റെ ഭൂമി പ്രമാണ കൈമാറ്റവും ഉപഹാര സമര്‍പ്പണവും 21 ന്‌

uploads/news/2018/07/234346/2.jpg

ഇരിട്ടി: പഠനത്തില്‍ മിടുക്കരായ കച്ചേരിക്കടവ്‌ മുടിക്കയം തുടിമരം കൊല്ലി റോഡിനടുത്ത്‌ നിര്‍ദ്ദന കുടുംബാംഗങ്ങളായ ഇരട്ട സഹോദരങ്ങളായ സ്‌റ്റെനിനും സ്‌റ്റെഫിനും കുടുംബത്തിനും നന്‍മ എഡ്യൂക്കേഷണല്‍ ആന്റ്‌ കള്‍ച്ചറല്‍ ചാരിറ്റബിള്‍ സൊസൈറ്റി ഇരിട്ടി, മുട്ടന്നൂര്‍ കോണ്‍കോഡ്‌ കോളേജ്‌ എന്‍ എസ്‌ എസ്‌ യൂണിറ്റ്‌, ജനമൈത്രി പോലീസ്‌, സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകരായ ഫാ: സണ്ണി തോട്ടപ്പള്ളി, ഷിന്റോ മുക്കനോലിക്കല്‍, ബിജു മാണിക്കത്താന്‍ എന്നീ സംഘടനകളുടെയും വ്യക്‌തികളുടെയും നേതൃത്വത്തില്‍ ജനകീയ സഹകരണത്തോടെ യും പങ്കാളിത്തത്തോ ടെയും ഉളിക്കല്‍ പഞ്ചായത്തിലെ പേരട്ടയില്‍ നിര്‍മ്മിച്ചു നല്‍കുന്ന സ്‌നേഹവീട്‌ ഭവനനിര്‍മ്മാണത്തിനുള്ള ഭൂമിയുടെ പ്രമാണം കൈമാറല്‍ ചടങ്ങ്‌ 21ന്‌ വൈകീട്ട്‌ 4മണിക്ക്‌ ഇരിട്ടിസിറ്റിസെന്ററില്‍ എസ്‌ എന്‍ ഡി പി ഹാളില്‍ അഡ്വ: സണ്ണി ജോസഫ്‌ എംഎല്‍എ ഉദ്‌ഘാടനം ചെയ്ും.യ
വീടു നിര്‍മ്മാണത്തിനായി തന്റെ അഞ്ച്‌ സെന്റ്‌ സ്‌ഥലം സൗജന്യമായി വിട്ടു നല്‍കിയപേരട്ടയിലെ കണ്ടുംങ്കരി കെ.ജെ ബെന്നി ചടങ്ങില്‍ വച്ച്‌ ഇരട്ടക്കുട്ടികളുടെ പേരിലുള്ള ഭൂമിയുടെ പ്രമാണം ഇരിട്ടി തഹസീല്‍ദാര്‍ കെ.കെ ദിവാകരന്‌ കൈമാറും.
ജീവകാരുണ്യത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും മാതൃകാപരമായ ഉദാരമനസ്‌ക്കതയ്‌ക്ക് സ്‌ഥലമുടമ കെ.ജെ ബെന്നിക്ക്‌ നന്‍മ എഡ്യുക്കേഷണല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉപഹാരം ഇരിട്ടി നഗരസഭാ ചെയര്‍മാന്‍ പി.പി അശോകന്‍ ചടങ്ങില്‍ വെച്ച്‌ കൈമാറും.
സ്‌നേഹവീട്‌ പദ്ധതിയിലേക്കുള്ള ഉദാരമതികളുടെ ആദ്യ സഹായധനം ജില്ലാ പഞ്ചായത്ത്‌ അംഗം തോമസ്‌ വര്‍ണ്മീസ്‌, പായം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എന്‍ അശോകന്‍, ഉളിക്കല്‍ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ഷേര്‍ലി അലക്‌സാണ്ടര്‍ എന്നിവര്‍ ചേര്‍ന്ന്‌ ഏറ്റുവാങ്ങും.
ഗ്രാമ പഞ്ചായത്തംഗങ്ങളായ ബീന പാലയാടന്‍, ഷെരീഫ അഷ്‌റഫ്‌ (ഉളിക്കല്‍) ,പി എന്‍ സുരേഷ്‌ ബാബു(പായം) പേരട്ട സെന്റ്‌ ആന്റണീസ്‌ പള്ളി വികാരി ഫാ.തോമസ്‌ കിടാരത്തില്‍, കോണ്‍കോഡ്‌ കോളേജ്‌ പ്രിന്‍സിപ്പാള്‍ സാജു ജോസഫ്‌, രാഷ്ര്‌ടിയ സാംസ്‌ക്കാരിക സംഘടനാ ഭാരവാഹികളായ ഇ.എസ്‌ സത്യന്‍, ബിജുവെങ്ങല പള്ളി, വ്യാപാര സംഘടനാ പ്രതിനിധികളായ പി.കെ മുസ്‌തഫ ഹാജി, റെജി തോമസ്‌, എന്‍ കുഞ്ഞിമൂസഹാജി, അയൂബ്‌ പൊയിലന്‍, പി.സുനില്‍കുമാര്‍, വി എം നാരായണന്‍, ജോണി പരുത്തിവയലില്‍, ഹരീന്ദ്രന്‍, പുതുശ്ശേരിഎന്നിവര്‍ സംസാരിക്കും. നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ വി.പി സതീശന്‍ സ്വാഗതം പറയും. ഫാ: സണ്ണി തോട്ടപ്പള്ളി അധ്യക്ഷത വഹിക്കും
നന്‍മ ജനറല്‍ സെക്രട്ടറി സന്തോഷ്‌ കോയിറ്റി സ്‌നേഹവീട്‌ പദ്ധതി റിപ്പോര്‍ട്ട്‌ അവതരിപ്പിക്കും. നന്മ വൈസ്‌ പ്രസിഡണ്ട്‌ ബാബു സി കീഴൂര്‍ നന്ദി പറയും
2018 ഡിസംബര്‍ 25 നകം സ്‌നേഹ വീട്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കി വീടിന്റ താക്കോല്‍ ദാനം നടത്താനായി ദ്രുതഗതിയില്‍ ജനകീയ സഹകരണത്തോടെ വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തികരിക്കാനുള്ള ഒരുക്കത്തിലാണ്‌ ഭവന നിര്‍മ്മാണ കമ്മിറ്റി ഭാരവാഹികള്‍.

Ads by Google
Advertisement
Thursday 19 Jul 2018 12.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW