Friday, November 16, 2018 Last Updated 43 Min 54 Sec ago English Edition
Todays E paper
Ads by Google
Thursday 19 Jul 2018 12.21 AM

പേരാവൂര്‍ കല്ലേരിമല അപകടം: അധികൃതരുടെ അനാസ്‌ഥ മൂലം: ബി.ജെ.പി

ഇരിട്ടി: ഇരിട്ടി - പേരാവൂര്‍ റോഡില്‍ എടത്തൊട്ടി, കല്ലേരിമല ഭാഗങ്ങളില്‍ അപകടകരമായ നിലയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന്‌ നിരവധി തവണ ജനങ്ങള്‍ ആവശ്യപ്പെട്ടിട്ടും അധികൃതര്‍ അവഗണിച്ചതാണ്‌ ഓട്ടോറിക്ഷക്കുമേല്‍ മരം വീണ്‌ ഒരു യുവതി മരിക്കുകയും നാലു പേര്‍ക്ക്‌ ഗുരുതരമായ പരിക്കേല്‍ക്കാനും ഇടയാക്കിയതെന്ന്‌ ബി ജെ പി മുഴക്കുന്ന്‌ പഞ്ചായത്ത്‌ കമ്മിറ്റി യോഗം ആരോപിച്ചു.
മുഴക്കുന്ന്‌ എസ്‌ ഐ ആയിരുന്ന പി. രാജേഷ്‌ ഈ മരങ്ങള്‍ മുറിച്ചു മാറ്റുന്നതു സംബന്ധിച്ച്‌ നിരവധി തവണ പൊതുമരാമത്തു വകുപ്പ്‌ അധികൃതരോട്‌ നിര്‍ദ്ദേശിച്ചിരുന്നു. ഇനിയും പൊതുമരാമത്ത്‌ വകുപ്പും പ്രകൃതിസ്‌നേഹികളും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇതുപോലുള്ള അപകടങ്ങളെ അഭിമുഖീകരിക്കേണ്ടതായ അവസ്‌ഥ വരും. ജനങ്ങളുടെ ജീവന്‌ ഭീഷണിയാവുന്ന റോഡരികിലെ കേടുവന്ന മരങ്ങള്‍ കണ്ടെത്തി എത്രയും പെട്ടെന്ന്‌ അവ മുറിച്ചു മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്നും യോഗം അധികൃതരോട്‌ ആവശ്യപ്പെട്ടു. യോഗത്തില്‍ വി. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. ആര്‍.പി. പത്മനാഭന്‍, എം.വി. ഗിരീഷ്‌, എന്‍. സുരേഷ്‌, എം. ഹരിദാസ്‌, വി.വി. രവീന്ദ്രന്‍, കെ. ഉമേശന്‍, എം. വിനീത സംസാരിച്ചു.

Ads by Google
Advertisement
Thursday 19 Jul 2018 12.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW