Friday, September 14, 2018 Last Updated 0 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 19 Jul 2018 12.21 AM

ശശി തരൂരിന്റെ ഓഫീസ്‌ ആക്രമണം അപലപനീയം: മഹിളാ കോണ്‍ഗ്രസ്‌

കണ്ണൂര്‍: അന്തര്‍ദേശീയ രംഗത്ത്‌ വ്യക്‌തിമുദ്ര പതിപ്പിച്ച ശശി തരൂര്‍ എം.പിയുടെ ഓഫീസ്‌ അക്രമിച്ച ആര്‍.എസ്‌.എസ്‌- ബി.ജെ.പി നടപടി അപലപനീയമാണെന്നും സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കുന്നവരെ പല രൂപത്തിലും അക്രമിക്കുന്ന സംഘ പരിവാര്‍ നടപടിക്കെതിരെ പൊതു സമൂഹം പ്രതിക്ഷേധിക്കണമെന്നും മഹിളാ കോണ്‍ഗ്രസ്‌ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. എതിര്‍ ശബ്‌ദക്കളെയും സ്വതന്ത്ര വീക്ഷണങ്ങളെയും അക്രമിച്ച്‌ തോല്‌പിക്കാനുള്ള ഏതൊരു നീക്കത്തെയും ശക്‌തമായി ചെറുക്കുമെന്നും കേന്ദ്ര ഭരണത്തിന്റെ ഹുങ്കില്‍ നടത്തുന്ന ഇത്തരം ഫാസിസ്‌റ്റ് നടപടികളെ കേരളീയ പൊതു സമൂഹം ഒറ്റക്കെട്ടായി നേരിടണമെന്നും മഹിളാ കോണ്‍ഗ്രസ്‌ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട്‌ രജനി രമാനന്ദ്‌ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡണ്ട്‌ സതീശന്‍ പാച്ചേനി ഉദ്‌ഘാടനം ചെയ്‌തു.ഭാരവാഹികളായ സി.കെ.കൃഷ്‌ണകുമാരി, ഇ.പി.ശ്യാമള, അത്തായി പത്മിനി, ടി.പി.വല്ലി, കുഞ്ഞമ്മതോമസ്‌, പി.വി.ധനലക്ഷ്‌മി, വത്സല ഭാസ്‌കരന്‍, റീന കൊയേ്ാന്‍േ, ശ്യാമള പാറക്കണ്ടി, കെ.ഉഷാകുമാരി, ചന്ദ്രിക സതീഷ്‌ പ്രസംഗിച്ചു.

Ads by Google
Advertisement
Thursday 19 Jul 2018 12.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW