Wednesday, November 14, 2018 Last Updated 52 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Jul 2018 12.36 AM

ടഗിലെ ജീവനക്കാരില്‍ നിന്ന്‌ നിരോധിത സാറ്റലൈറ്റ്‌ ഫോണ്‍ പിടികൂടി

uploads/news/2018/07/234176/3.jpg

കൊല്ലം: അബുദാബി കമ്പനിയുടെ കൂറ്റന്‍ ഡോക്ക്‌ കെട്ടിവലിച്ചു കൊണ്ടുവരവെ വടം പൊട്ടി ടഗ്‌ വേര്‍പെട്ടു. കൊല്ലം തുറമുഖത്ത്‌ എത്തിച്ച ടഗിലെ ജീവനക്കാരില്‍ നിന്ന്‌ സാറ്റലൈറ്റ്‌ ഫോണ്‍ പിടികൂടി. കസ്‌റ്റംസ്‌ സൂപ്രണ്ട്‌ മോഹന്‍ സി. പിള്ളയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ്‌ ഇന്ത്യന്‍ തീരത്ത്‌ ഉപയോഗിക്കാന്‍ പാടില്ലാത്ത സാറ്റലൈറ്റ്‌ ഫോണ്‍ കണ്ടെത്തിയത്‌.
ഈ സാറ്റലൈറ്റ്‌ ഫോണ്‍ ഇവിടെ ഉപയോഗിച്ചിട്ടുണ്ടോയെന്ന്‌ കസ്‌റ്റംസിന്‌ പുറമെ മറ്റു കേന്ദ്ര ഏജന്‍സികളും അന്വേഷിക്കും. കൊല്ലം തുറമുഖത്ത്‌ എത്തിച്ച ടഗില്‍ ഏഴു ജീവനക്കാരാണുള്ളത്‌.
രണ്ടു ജീവനക്കാര്‍ ഡോക്കിലാണ്‌. ഈ ഡോക്ക്‌ അമ്പലപ്പുഴ നീര്‍ക്കുന്നത്തിനു സമീപം കടല്‍ത്തീരത്തു കഴിഞ്ഞദിവസം അടിഞ്ഞിരുന്നു. അബുദാബി കമ്പനിയുടെ ജീവനക്കാരാണെങ്കിലും ഒമ്പതുപേരും ഇന്‍ഡോനേഷ്യന്‍ പൗരന്മാരാണ്‌.
ഡോക്കില്‍നിന്ന്‌ വേര്‍പ്പെട്ട്‌ കൊല്ലം തീരത്ത്‌ ഒഴുകി നടക്കുകയായിരുന്ന ടഗ്‌ തുറമുഖവകുപ്പിന്റെ മറ്റൊരു ടഗിന്റെ സഹായത്തോടെയാണ്‌ ഇന്നലെ ഉച്ചയോടെ കൊല്ലം തുറമുഖത്ത്‌ എത്തിച്ചത്‌.
ഇന്‍ഡോനേഷ്യയില്‍ നിന്ന്‌ അബുദാബിയിലേക്ക്‌ പോകുംവഴിയാണ്‌ ഉള്‍ക്കടലില്‍ വടംപൊട്ടി ഡോക്കില്‍ നിന്ന്‌ ടഗ്‌ വേര്‍പെട്ടത്‌.

Ads by Google
Advertisement
Wednesday 18 Jul 2018 12.36 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW