Friday, September 14, 2018 Last Updated 0 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Jul 2018 12.36 AM

കൊല്ലം-ചെങ്കോട്ട പാതയില്‍ റെയില്‍വേ സുരക്ഷാവിഭാഗം പരിശോധന ഊര്‍ജിതമാക്കി

uploads/news/2018/07/234174/1.jpg

പുനലൂര്‍: കൊല്ലം-ചെങ്കോട്ട റെയില്‍വേ ബ്രോഡ്‌ ഗേജ്‌ പാതയിലെ ട്രാക്കിലേക്ക്‌ മരങ്ങള്‍ തുടര്‍ച്ചയായി കടപുഴകിവീണ്‌ സര്‍വീസുകള്‍ മുടങ്ങുകയും യാത്ര തടസപ്പെടുകയും ചെയ്‌തതിനെ തുടര്‍ന്ന്‌ റെയില്‍വേ സുരക്ഷാവിഭാഗം പാതയില്‍ പരിശോധന ഊര്‍ജിതമാക്കി. ഈ ലൈനില്‍ നിരന്തരമായി മരങ്ങള്‍ വീണ്‌ സര്‍വീസ്‌ തടസപ്പെടുന്നതു കണക്കിലെടുത്താണു പരിശോധന. മരങ്ങള്‍ വീഴുന്നതിനെ തുടര്‍ന്നുള്ള ഭീഷണി കണക്കിലെടുത്തു പാലരുവി എക്‌സ്പ്രസ്‌ കൊല്ലത്തിനും തിരുനെല്‍വേലിക്കും ഇടയില്‍ ഒരാഴ്‌ചത്തേക്ക്‌ സര്‍വീസ്‌ നിര്‍ത്തിവച്ചിരിക്കയാണ്‌. കൂടാതെ ഈ പാതയില്‍ ട്രെയിനുകളുടെ വേഗത 30 കിലോമീറ്ററില്‍ നിന്നും 20 ആയി കുറച്ചു. പ്രത്യേകം തയാറാക്കിയ ട്രോളിയില്‍ ഇന്നലെ രാവിലെ 10.30ന്‌ കിളികൊല്ലൂരില്‍ നിന്നും ദക്ഷിണ റെയില്‍വേയുടെ മധുര ഡിവിഷനിലെ സുരക്ഷാ ഉദ്യോഗസ്‌ഥരാണ്‌ പരിശോധന ആരംഭിച്ചത്‌. ട്രാക്കിന്‌ ഇരുവശവും റെയില്‍വേ ഭൂമിയിലും സ്വകാര്യ വ്യക്‌തികളുടെ സ്‌ഥലത്തും നില്‍ക്കുന്ന മരങ്ങള്‍ അടിയന്തരമായി മുറിച്ചുമാറ്റുമെന്ന്‌ അധികൃതര്‍ അറിയിച്ചു. മരം മുറിച്ചുമാറ്റാന്‍ സ്വകാര്യ വ്യക്‌തികള്‍ക്ക്‌ നോട്ടീസ്‌ നല്‍കും. ഗാട്ട്‌ സെക്ഷന്‍ വരുന്ന ഇടമണിനും ഭഗവതിപുരത്തിനും ഇടയില്‍ ട്രാക്കിനോട്‌ ചേര്‍ന്നു വനഭൂമിയില്‍ നില്‍ക്കുന്ന മരങ്ങള്‍ കനത്ത ഭീഷണിയാണെന്നു സുരക്ഷാ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. വനം വകുപ്പാണ്‌ ഈ മരങ്ങള്‍ മുറിച്ചു മാറ്റേണ്ടത്‌. ഇതിനായി വനംവകുപ്പിനും നോട്ടീസ്‌ നല്‍കും. സുരക്ഷാ പരിശോധനകള്‍ക്ക്‌ സീനിയര്‍ ഡിവിഷന്‍ എഞ്ചിനീയര്‍ ഐ.പ്രഭാകരന്‍, ഡിവിഷന്‍ സേഫ്‌റ്റി കമ്മിഷണര്‍ പി.ബാലചന്ദ്രന്‍, ചെങ്കോട്ട സബ്‌ ഡിവിഷന്‍ എന്‍ഞ്ചീനീയര്‍ ഉത്തമന്‍ എന്നിവര്‍ പരിശോധനക്കു നേതൃത്വം നല്‍കി.

Ads by Google
Advertisement
Wednesday 18 Jul 2018 12.36 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW