Wednesday, July 24, 2019 Last Updated 26 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Jul 2018 12.35 AM

കണ്ണൂരില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്സിനുമുകളില്‍ മരം വീണ്‌ ഒരാള്‍ മരിച്ചു: മൂന്നുപേരുടെ നില ഗുരുതരം

uploads/news/2018/07/234173/2.jpg

കണ്ണൂര്‍: പുതിയതെരു ദേശീയപാതയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സിനുമുകളില്‍ മരം കടപുഴകിവീണ്‌ ഒരാള്‍ മരിച്ചു. ബസ്‌ തൊഴിലാളി ആന്ധ്ര കര്‍ണ്ണൂല്‍ സ്വദേശി ഷീനു (45 ) ആണ്‌ മരിച്ചത്‌. മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്‌. പുതിയതെരു ഗണപതി മണ്ഡപത്തിന്‌ സമീപത്താണ്‌ അപകടം. 30 പേര്‍ക്കു പരുക്കേറ്റു. ആന്ധ്രയില്‍ നിന്നും കൊല്ലൂര്‍, ധര്‍മ്മസ്‌ഥല തുടങ്ങിയ സ്‌ഥലങ്ങള്‍ സന്ദര്‍ശിച്ച്‌ തിരിച്ച്‌ പോകുകയായിരുന്ന ആന്ധ്രപ്രദേശ്‌ സ്വദേശികള്‍ സഞ്ചരിച്ച ശ്രീലക്ഷ്‌മി ട്രാവല്‍സിന്റെ ബസ്സാണ്‌ അപകടത്തില്‍ പെട്ടത്‌. ഡ്രൈവര്‍ ഉറങ്ങി പോയതാണ്‌ അപകടത്തിന്‌ കാരണമെന്നാണ്‌ പ്രാഥമിക നിഗമനം. ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയാണ്‌ അപകടം. പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. പരിക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന്‌ മണിക്കൂറുകളോളം ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.

Ads by Google
Advertisement
Wednesday 18 Jul 2018 12.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW